
പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് ഓഫീസിൽ അസിസ്റ്റന്റ് ആകാം; ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ, സ്വയംഭരണ സ്ഥാപനങ്ങളിലോ സമാന തസ്തികകളിൽ ജോലി ചെയ്യുന്ന യോഗ്യരായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.
തിരുവനന്തപുരത്തുള്ള പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലെ ഒരു ഒഴിവിലേക്കാണ് നിയമനം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് നടത്തുന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം
താത്പര്യമുള്ള ജീവനക്കാർ, കെ.എസ്.ആർ ചട്ടം 144 പ്രകാരമുള്ള പ്രൊഫോർമ, ബയോഡാറ്റ, വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം (NOC) എന്നിവ സഹിതം മേലധികാരി മുഖേന അപേക്ഷിക്കണം.
പൂരിപ്പിച്ച അപേക്ഷകൾ 2025 ജൂലൈ 22-ന് മുൻപായി “പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില), തമ്പാനൂർ, തിരുവനന്തപുരം” എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ www.cee-kerala.org
എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.