
വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ ക്രാന്‍ബെറിയുടെ അത്ഭുത ഗുണങ്ങള്‍
ബെറി വര്‍ഗത്തില്‍പ്പെട്ട വിശിഷ്ടമായ ഒരു ഫലമാണ് ക്രാന്‍ബെറി. കണ്ടാല്‍ ചെറിപ്പഴം പോലെ തോന്നിപ്പുക്കുന്നുവെങ്കിലും ക്രാന്‍ബെറി അതില്‍ നിന്ന് വ്യത്യസ്തമാണ്. ചെറുതും കടുപ്പമുള്ളതും ഉരുണ്ടതും ചുവന്നതുമായ ഈ പഴത്തിന് മധരുമല്ല, പകരം കയ്‌പോ എരിവോ ആയിരിക്കുമുണ്ടാവുക. വടക്കേ അമേരിക്കയിലാണ് ക്രാന്‍ബെറി കൂടുതലായി ഉണ്ടാവുന്നത്. ആദ്യകാലങ്ങളില്‍ ക്രാന്‍ബെറി തദ്ദേശീയരായ അമേരിക്കക്കാര്‍ തുണിമുക്കാനുള്ള ചായം,മരുന്ന് എന്നിവയ്ക്കായും ഉപയോഗിച്ചിരുന്നു. യുഎസില്‍ ഒരു വര്‍ഷത്തില്‍ ഏകദേശം 40,000 ഏക്കറോളം വിളവെടുക്കുന്ന പഴമാണ് ഇന്ന് ക്രാന്‍ബെറി. ക്രാന്‍ബെറി ഉണങ്ങി സൂക്ഷിക്കുകയോ, സോസ് ,ജ്യൂസ്,വൈന്‍ എന്നിവയ്ക്ക് ഉപകരിക്കാനും നല്ലതാണ്.
ചെറിയ ബെറി ആണെങ്കിലും ക്രാന്‍ബെറിയില്‍ കലോറി, കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, പ്രോട്ടീന്‍, സോഡിയം എന്നിവയടങ്ങിയിട്ടുണ്ട്. കൂടാതെ, വിറ്റാമിന്‍ സി, എ,കെ,ഇ, പൊട്ടാസ്യം,കാല്‍സ്യം, അയണ്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിനെ പ്രതിരോധിക്കുന്ന നിരവധി ആന്റിഓക്സിഡന്റുകളും ക്രാന്‍ബെറിയിലുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്.
ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍ എന്നിവയിലേക്ക് നയിച്ചേക്കാവുന്ന ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുക, കരള്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുക, കുറഞ്ഞ രക്തസമ്മര്‍ദ്ദം, കാഴ്ചശക്തി മെച്ചപ്പെടുത്തുക, ഹൃദയ സംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുക, ദഹനത്തിനും മുത്രാശയ അണുബാധ തടയുക, ചര്‍മ്മത്തിന് തിളക്കം കൂട്ടുക, ശരീരത്തിലെ വീക്കങ്ങള്‍ കുറയ്ക്കുക, വായിലെ ആസിഡിന്റെ അളവ് കുറയ്ക്കുക, മോണരോഗങ്ങള്‍, ദന്തക്ഷയം, വായിലെ അര്‍ബുദം എന്നിവ തടയാന്‍ സഹായിക്കുക എന്നിങ്ങനെ അനവധി ഗുണങ്ങള്‍ ക്രാന്‍ബെറിക്കുണ്ടെങ്കിലും ഗര്‍ഭിണികള്‍,കുട്ടികള്‍, രക്തം കട്ടപിടിക്കുന്ന അസുഖമുള്ളവര്‍ തുടങ്ങിയവര്‍ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ക്രാന്‍ബെറി കഴിച്ചാല്‍ വിപരീത ഫലമാകും ഉണ്ടാവുക.