
എട്ട് മിനിറ്റ് തുടർച്ചയായി മൂത്രമൊഴിച്ചതിന് ഗിന്നസ് വേൾഡ് റെക്കോർഡ്
ലണ്ടൻ: കേൾക്കുമ്പോൾ കുറച്ചൽപ്പം കൗതുകം തോന്നുന്ന ഒരു റെക്കോഡ്. അതാണ് ബ്രിട്ടീഷുകാരനായ ആൻഡ്രൂ സ്റ്റാന്റണി നേടിയത്. അതയായത് 508 സെക്കന്റ് അഥവാ എട്ട് മിനിറ്റ് നേരമാണ് മൂത്രമൊഴിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരിക്കുകയാണ് ഈ ബ്രിട്ടിഷുകാരൻ. 2018 ലായിരുന്നു അദ്ദേഹത്തെ തേടി ഈ നേട്ടം എത്തുന്നത്.
മനുഷ്യരിൽ ആരും തന്നെ സാധാരണയായി മിനിറ്റുകളോളം മൂത്രമൊഴിക്കാറില്ല. 30 സെക്കന്റിനുള്ളിൽ തന്നെ മൂത്രം മുഴുവനായി പുറത്ത് പോകാറുണ്ട്. എന്നാൽ ആൻഡ്രൂ 508 സെക്കന്റ് അഥവാ എട്ട് മിനിറ്റ് നേരമാണ് മൂത്രമൊഴിച്ചത്. ഇതാണ് അദ്ദേഹത്തിന് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടികൊടുത്തത്.
സാധാരണയായി ഒരാളുടെ മൂത്രാശയത്തിന് 600 മില്ലീ ലിറ്റർ മൂത്രമാണ് വഹിക്കാൻ കഴിയുക. എന്നാൽ അദ്ദേഹത്തിന്റെ മൂത്രാശയത്തിന് ഇതിന്റെ ഇരട്ടി വഹിക്കാനുള്ള ശേഷിയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. മനശാസ്ത്രപരമായ പ്രത്യേകതകളെ തുടർന്നാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും ഗവേഷകർ വ്യക്തമാക്കുന്നു.
സാധാരണ ഗതിയിൽ ഒരാൾ ഉണ്ടാക്കിയെടുത്ത റെക്കോർഡ് മറ്റൊരാൾക്ക് തകർക്കാനും സാധിക്കും. പലർക്കും മറ്റൊരാളുടെ റെക്കോർഡ് അനായാസം തകർക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷുകാരനായ ആൻഡ്രൂ സ്റ്റാന്റണിന്റെ റെക്കോർഡ് തകർക്കാൻ മുതിരുന്നവർ അൽപ്പം വിയർക്കും എന്നാണ് ഗവേഷകരുടെ അഭിപ്രായം.