KeralaNews

നവീൻ ബാബുവിന്‍റെ മരണം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യ പരസ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. നവീൻ മരിച്ച് 9 -ആം ദിവസമാണ് മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണം. നവീന്റെ മരണം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യവേ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവീൻ ബാബുവിന്‍റെ മരണം വളരെ ദുഃഖകരമേറിയതാണ്. ഒട്ടും തന്നെ പേടിയില്ലാതെ നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. ഇത്തരത്തിലുള്ളവരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്ഥലമാറ്റം പൂർണമായും ഓൺലൈൻ ആക്കും. അർഹത പ്രകാരം സ്ഥലമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *