
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നത്തെ മൽസരം ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ. ഈ സീസണിലെ രണ്ടു മൽസരങ്ങളും വിജയിച്ച ബാംഗ്ലൂർ തങ്ങളുടെ ആദ്യ ഹോം മൽസരത്തിനായിട്ടാണ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലേക്ക് ബാഗ്ലൂരിന് അവശ്വസനീയമായ ഒരു കുതിപ്പ് നൽകിയത് ചിന്നസ്വാമി സ്റ്റേഡിയത്തിലെ വിജയങ്ങളായിരുന്നു. അവസാനം ഇവിടെ കളിച്ച ആറു മൽസരങ്ങളിൽ മൂന്നെണ്ണത്തിലും തുടർച്ചയായി വിജയിച്ചിരുന്നു. ഇത്തവണയും ആ വിജയക്കുതിപ്പ് തുടരാനാണ് ആർ.സി.ബി ശ്രമിക്കുന്നത്.
ബാഗ്ലൂർ ആരാധകനിരയുടെ കാതടപ്പിക്കുന്ന ആരവങ്ങൾക്കിടയിലൂടെ ടീമിനെ വിജയിപ്പിക്കുക എന്നത് ഗുജറാത്ത് ക്യാപ്റ്റന് തികച്ചും വെല്ലുവിളി ഉയർത്തുന്നുണ്ട്. അവസാനം അഞ്ച് മൽസരങ്ങളിൽ ഇരുടീമുകളും നേരിട്ടപ്പോൾ മൂന്നു തവണയും വിജയിച്ചത് ബാഗ്ലൂർ ആയിരന്നു. ഗുജറാത്തിൽ ഇപ്പോൾ കളിക്കുന്ന മുഹമ്മദ് സിറാജ് മുൻ ബാഗ്ലൂർ താരമായിരുന്നതിനാൽത്തന്നെ ഈ വേദിയിലെ ബോളിംഗ് സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള താരമാണ്.
ഗുജറാത്തിൻ്റെ മധ്യനിരയെക്കുറിച്ച് ചില മോശം അഭിപ്രായങ്ങൾ വരുന്നുണ്ടെങ്കിലും നാലും അഞ്ചും സ്ഥാനങ്ങളിൽ ബാറ്റിംഗിനു വരുന്ന ഷാരൂഖ് ഖാനും , റൂഥർ ഫോർഡും അത്യാവശ്യം നല്ല സംഭാവന ടീമിനായി നൽകുന്നുണ്ട്. രാഹുൽ തെവാട്ടിയ മികച്ച ഹിറ്റിംഗ് ഫോമിലേക്ക് ഉയരാത്തത് ജിടി യെ ആശങ്കയിലാക്കുന്നുണ്ട്.

സിറാജിനെക്കൂടാതെ ഷെർഫെയെൻ റൂഥർ ഫോർഡ്, മഹപാൽ ലോ മ്രർ തുടങ്ങിയവർ മുൻ ബാഗ്ലൂർ താരങ്ങളായിരുന്നു, ആർ സി ബി വിട്ടതിനു ശേഷം അവർക്കെതിരെ കളിക്കുന്ന ആദ്യ മൽസരണമാണ് ഇന്നത്തേത്. സായ് കിഷോർ, റാഷിദ് ഖാൻ, മുഹമ്മദ് സിറാജ്, തുടങ്ങിയ സോളർമാരിലാണ് ഗുജറാത്തിൻ്റെ പ്രതീക്ഷ. ബാറ്റിംഗിൽ ക്യാപ്റ്റൻ ഗിൽ, ജോസ് ബട്ലർ, സായ് സുദർശൻ , റൂഥർ ഫോർഡ്, ഷാരൂഖ് ഖാൻ എന്നിവരിലും.
ഈ സീസൺ മികച്ച രീതിയിൽ ആരംഭിക്കാനായത് ബാഗ്ലൂർ ആരാധകർക്ക് വൻ പ്രതീക്ഷ തന്നെയാണ് നൽകുന്നത്, അത് പൂർത്തീകരിക്കാനായാൽ കിംഗ് കോലിയുടെ കരിയറിൽ ഐപിഎൽ നേട്ടമില്ല എന്ന പരിഹാസത്തിനുളള മറുപടി കൂടിയാകും