CricketIPLSports

ഭുവനേശ്വർ കുമാറിനെ മറികടന്ന് ആർ അശ്വിൻ; വിക്കറ്റ് വേട്ടയില്‍ മുന്നില്‍ ഇനി അവർ മാത്രം | IPL 2025

ഇൻഡ്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ വിക്കറ്റ് വേട്ടക്കാരിൽ ഇനി മൂന്നാം സ്ഥാനത്ത് ആർ അശ്വിൻ. ഇൻഡ്യയുടെ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റും ബാഗ്ലൂർ താരവുമായ ഭുവനേശ്വർ കുമാറിനെ മറികടന്നാണ് ചെന്നൈ താരം ഈ നേട്ടം സ്വന്തം പേരിലാക്കിയത്. ചൊവ്വാഴ്ച്ച പഞ്ചാബിനെതിരെ നടന്ന മൽസരത്തിൽ രണ്ടു വിക്കറ്റുകൾ നേടിയ അശ്വിൻ ഐപിഎൽ കരിയറിൽ 185 വിക്കറ്റുകൾ നേടി.

ഇതുവരെ 217 മൽസരങ്ങളിൽ കളിച്ച താരം 29.12 ശരാശരിയിലാണ് ഇത്രയും വിക്കറ്റുകൾ നേടിയത്, മുപ്പത്തിയെട്ടു വയസ്സുകാരനായ ഈ താരത്തിന്റെ മികച്ച ബോളിംഗ് പ്രകടനം 34 റൺസുകൾക്ക് നാലു വിക്കറ്റ് നേടിയതാണ്, 7.18 എന്ന ഇക്കണോമിയിലാണ് താരം ഓവറുകൾ പൂർത്തിയാക്കുന്നത്.

179 മൽസരങ്ങളിൽ നിന്നും 184 വിക്കറ്റുകൾ നേടിയിട്ടുള്ള ഭുവനേശ്വർ കുമാറിനെ യാണ് അശ്വിൻ മറികടന്നത്, 27.28 ശരാശരിയിലും, 7.57 ഇക്കണോമിയിലും പന്തെറിഞ്ഞു കൊണ്ടിരിക്കുന്ന താരമാണ് 35 കാരനായ ഭുവനേശ്വർ കുമാർ.
206 വിക്കറ്റുകൾ വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലും, 192 വിക്കറ്റുകൾ നേട്ടമായുള്ള ചീയുഷ് ചൗളയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിടുന്നത്. 183 വിക്കറ്റുള്ള ഡ്വെയ്ൻ ബ്രാവോയാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ‘

ചൊവ്വാഴ്ച നടന്ന പഞ്ചാബ് കിംഗ്സിനെതിരെയുള മൽസരത്തിൽ ചെന്നൈ 18 റൺസുകൾക്ക് പരാജയപ്പെട്ടിരുന്നു. പോയിന്റ് പട്ടികയിൽ ചെന്നൈ ഒൻപതാം സ്ഥാനത്തും പഞ്ചാബ് നാലാം സ്ഥാനത്തുമാണ് ഇപ്പോഴത്തെ നില.