
Technology
മാക് മിനിയുടെ പുതിയ പതിപ്പുമായി ആപ്പിള്‍
മാക് മിനിയുടെ പുതിയ പതിപ്പ് പുറത്തിറക്കി ആപ്പിള്‍. ചൊവ്വാഴ്ച്ചയാണ് പുതുക്കിയ പതിപ്പ് എത്തിയത്. പുതിയ മാക് മിനി രണ്ട് ചിപ്സെറ്റ് ഓപ്ഷനുകളിലാണ് എത്തിയിരിക്കുന്നത്. മാക് 4, മാക് 4 പ്രോ എന്നീവയാണ് ആദ്യ പതിപ്പിനെക്കാള്‍ മികച്ചതാണ്. മാക് മിനി 1നേക്കാള്‍ 1.7 മടങ്ങ് വേഗത്തിലുള്ള പ്രകടനം എം 4ന് നല്‍കുമെന്നാണ് അവകാശപ്പെടുന്നത്. എം 4 ചിപ്പുള്ള മാക് മിനിയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 59,900 രൂപ മുതലാണ്.
അതേസമയം, എം4 പ്രോ ചിപ്പുള്ള മാക് മിനിയുടെ വില 1,49,900 രൂപയാണ്. ആപ്പിള്‍ സ്റ്റോറുകളില്‍ നിന്നും ആപ്പിള്‍ അംഗീകൃത റീട്ടെയിലര്‍മാരില്‍ നിന്നും പുതിയ മാക് മിന ഇന്ന് മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഇതിനായുള്ള ഷിപ്പിംഗ് നവംബര്‍ 8 മുതല്‍ ആരംഭിക്കും.