CinemaMediaNational

തനിക്ക് ഉണ്ടായ ദുരനുഭവം പങ്കുവെച്ച് നടി ദിവ്യ പ്രഭ: പെട്ടെന്ന് നോ പറയാൻ പറ്റില്ല

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്‌ വന്നതിനു ശേഷം തങ്ങൾക്ക് ഉണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി പല താരങ്ങളും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ തനിക്കും അത്തരത്തില്‍ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് നടി ദിവ്യ പ്രഭ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് താരത്തിൻ്റെ തുറന്നു പറച്ചില്‍.

സിനിമയിൽ നിന്നും  തനിക്ക് ലൈംഗികാതിക്രമങ്ങൾ പോലെയുള്ള പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് ദിവ്യ പ്രഭ പറയുന്നു. പക്ഷെ സിനിമയ്ക്ക് പുറത്ത് പലപ്പോഴും പല തരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. കൊച്ചിയിൽ ആണ് ആദ്യം ജോലി കിട്ടിയത്. അച്ഛനും അമ്മയും ചേര്‍ന്നാണ് അന്ന് ഓഫീസിൽ കൊണ്ട് വിട്ടത്. മൂന്ന് മാസം ട്രെയിനിംഗ് ഉണ്ടായിരുന്നു. ഹോസ്റ്റലിൽ ഡ്രോപ് ചെയ്യാമെന്ന് പറഞ്ഞ് അവിടെ എത്തുന്നത് വരെയുള്ള സമയത്ത് മോശം സ്‌പർശനം ഉണ്ടായിട്ടുണ്ട്.

വീക്കെൻ്റിൽ കാബിനില്‍ ചെന്ന് നമ്മൾ ചെയ്ത വർക്ക് സബ്‌മിറ്റ് ചെയ്യണം. അവിടെ പോയിരുന്നാൽ ആൾ അവിടെ നിന്ന് നോക്കിക്കൊണ്ടിരിക്കും. ആകെ അൺകംഫർട്ടബിൾ ആകും. പിന്നീട് ഒരിക്കല്‍ അവിടെ നിന്നും മോശം അനുഭവം ഉണ്ടായപ്പോൾ രാജി വെക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് സിനിമയില്‍ മാത്രമല്ല ലൈംഗിക അതിക്രമം നേരിടേണ്ടി വരാറുള്ളത് എന്നും ദിവ്യ പ്രഭ വ്യക്തമാക്കി.

അന്ന് എന്തുകൊണ്ട്‌ പറഞ്ഞില്ല,  ഇപ്പോൾ എന്തിനാണ് പറയുന്നത് എന്ന് ചോദ്യങ്ങളോട് യോജിപ്പില്ല. അത്രയും പ്രിവിലേജ്ഡ് ആയ പശ്ചാത്തലത്തിൽ നിന്നായിരിക്കില്ല എല്ലാവരും വരുന്നത്. എനിക്ക് അന്ന് ഉണ്ടായ അനുഭവം ഏറ്റവും അടുത്ത കസിനോടും ഫ്രണ്ടിനോടും മാത്രമേ പറഞ്ഞിട്ടുള്ളൂ. അച്ഛനോടും അമ്മയോടും പോലും പറഞ്ഞിട്ടില്ല. പെട്ടെന്ന് നോ പറയാൻ പറ്റില്ല. അപ്രതീക്ഷിതമായാണത് സംഭവിക്കുക. ഒരു തരം ട്രോമയാണത് ഉണ്ടാക്കുന്നത്. താനും ആ ഓഫീസിൽ വർക്ക് ചെയ്ത സമയത്ത് നോ പറഞ്ഞിട്ടില്ല. പക്ഷെ ആ അനുഭവത്തിന് ശേഷം താൻ വളരെയധിം ശ്രദ്ധിക്കാറുണ്ടെന്നും ദിവ്യ പ്രഭ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *