KeralaNews

KSRTC ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.

കെഎസ്ആര്‍ടിസി ഫേസ്ബുക്ക്‌ പേജിലൂടെയായിരുന്നു ഗണേഷ് കുമാറിന്‍റെ ഉറപ്പ്. ഘട്ടം ഘട്ടമായി ശമ്പളം നൽകുന്ന രീതി ഒഴിവാക്കാൻ ഫോർമുല കണ്ടെത്തിയെന്നും ധനമന്ത്രിയെയും ഗതാഗത മന്ത്രിയെയും മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

യാത്രക്കാർ യജമാനൻമാരാണെന്ന് ജീവനക്കാർ മനസ്സിലാക്കണം. ബസ്സിൽ കയറുന്ന ജനങ്ങളോട് മാന്യമായി പെരുമാറണം. സ്വിഫ്റ്റിലെ ചില ജീവനക്കാരെക്കുറിച്ച് മോശമായ അഭിപ്രായം വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്” എന്ന തലക്കെട്ടില്‍ കെഎസ്ആര്‍ടിയിലെ ഓരോ വിഭാഗങ്ങൾക്കായി (കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക്, മിനിസ്റ്റീരിയൽ) നാല് എപ്പിസോഡുകളുള്ള ഗതാഗത വകുപ്പ് മന്ത്രിയുടെ വീഡിയോ പരമ്പരയുടെ ആദ്യ ഭാഗം ഇന്ന് പുറത്തിറക്കി. ആദ്യ എപ്പിസോഡ് കണ്ടക്ടര്‍മാർക്ക് വേണ്ടിയാണ്. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *