
കേന്ദ്ര ആഭ്യന്തരമന്ത്രാലയ ഏജൻസിയുടെ സൈബർ സുരക്ഷ അംബാസിഡറായി നടി രശ്മിക മന്ദാന. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററാണ് രശ്മികയെ സൈബർ സുരക്ഷ അംബാസിഡറായി നിയമിച്ചത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സൈബര്‍ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും, സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ദേശവ്യാപക പ്രചാരണം നടത്തുന്നതിന് ഇനി രശ്മിക നേതൃത്വം നല്‍കും. നമ്മളും നമ്മുടെ ഭാവി തലമുറയും സുരക്ഷിതമാക്കുന്നതിനുവേണ്ടി ഒന്നിക്കാമെന്ന വാചകത്തോടെയാണ് രശ്മിക വീഡിയോ പങ്കുവെച്ചത്. സൈബര്‍ ലോകത്തെ ഭീഷണികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകാതെ പരമാവധിപേരെ രക്ഷിക്കാനും ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അംബാസഡര്‍ പദവി ഏറ്റെടുക്കുന്നതെന്നും രശ്മിക വീഡിയോയിൽ പറയുന്നു.