
വണ്ടിപ്പെരിയാർ പോക്സോ കേസ്; അർജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി
ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്കാൻ ഹൈക്കോടതി ഉത്തരവ്. വണ്ടിപ്പെരിയാര്‍ പൊലീസിനും ജില്ലാ പോലീസ് മേധാവിക്കുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.
അർജുന്റെ കുടുംബം നൽകിയ ഹർജിയിലാണ് ഉത്തരവ്. അർജുനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വീട്ടിൽ പോകാൻ സാധിക്കുന്നില്ലെന്ന് അർജുന്റെ കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
വണ്ടിപ്പെരിയാർ പോക്സോ കേസില്‍ സര്‍ക്കാര്‍ നല്കുന്ന അപ്പീലില്‍ പെണ്‍കുട്ടിയുടെ കുടുംബവും കക്ഷി ചേരും. അർജുനെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണണമെന്നും പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ഹര്‍ജ്ജിയും നല്‍കും.
ഇതിനായി കുടുംബാംഗങ്ങൾ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടികാഴ്ച നടത്തും. വണ്ടിപ്പെരിയാരിലെ ആറു വവയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അര്‍ജ്ജുനെ കട്ടപ്പന അതിവേഗ പ്രത്യേക കോടതി വെറുതേ വിട്ടതിനെതിരെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് അപ്പീല്‍ നല്‍കേണ്ടത്. സാക്ഷിമൊഴികളും വിധിപ്പകർപ്പും മറ്റ് തെളിവുകളും വിശകലനം ചെയ്ത് അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകും.
- നാടിനെ നടുക്കി 19-കാരിയുടെ മരണം; വീടിനുള്ളിൽ തീകൊളുത്തി
- തായ്ലൻഡ് പ്രധാനമന്ത്രിയെ ഭരണഘടനാ കോടതി സസ്പെൻഡ് ചെയ്തു; നടപടി ഫോൺ കോൾ വിവാദത്തിൽ
- ഫാക്ടറി ദുരന്തത്തിന് പിന്നാലെ ഓഹരി വിപണിയിലും വൻ തകർച്ച; സിഗാച്ചി ഇൻഡസ്ട്രീസ് ഓഹരികൾ കൂപ്പുകുത്തി
- തെലങ്കാനയില്‍ ഫാക്ടറി ദുരന്തം; റിയാക്ടർ പൊട്ടിത്തെറിച്ച് മരണം 42-ലേക്ക്
- ഇനി കാറിൽ ഇരുന്ന് ട്രെയിൻ യാത്ര ചെയ്യാം; ഇന്ത്യൻ റെയിൽവേയുടെ പുതിയ ‘റോ-റോ’ സർവീസ് വരുന്നു