Cinema

‘വടക്കൻ’: ഫ്രൈറ്റ് നൈറ്റ് ഫെസ്റ്റിവലിൽ മലയാള സിനിമയ്ക്ക് ചരിത്രവിജയം

അമേരിക്കൻ ഫിലിം ഫെസ്റ്റിവലായ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സൂപ്പർ നാച്വറൽ ത്രില്ലർ ചിത്രമായി സജീദ് എ. സംവിധാനം ചെയ്ത ‘വടക്കൻ.’ ഒരു മലയാളം ചിത്രം ആദ്യമായാണ് ഈ ഫെസ്റ്റിവലിൽ ഇത്തരം അംഗീകാരം നേടുന്നത്. കിഷോർ, ശ്രുതി മേനോൻ എന്നിവരെ പ്രധാന വേഷങ്ങളിലാക്കി, ഓഫ് ബീറ്റ് സ്റ്റുഡിയോസ് നിർമ്മിച്ച ഈ ചിത്രം, സെലിബ്രിറ്റികളും ബോളിവുഡ്-ഹോളിവുഡ് താരങ്ങളും പങ്കെടുത്ത ഗാല സ്ക്രീനിങ്ങിൽ പ്രദർശിപ്പിക്കപ്പെട്ട ഏഴു സിനിമകളിൽ ഒന്നായിരുന്നു.

‘വടക്കൻ’ അണിയറയിൽ റസൂൽ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാൽ, ഉണ്ണി ആർ. എന്നിവരുടെ സൃഷ്ടികളുമായി ഒരുമിക്കുന്നു. ഹൊറർ, ത്രില്ലർ, സയൻസ് ഫിക്ഷൻ സിനിമകൾക്കുള്ള ബ്രസ്സൽസ് ഇന്‍റർനാഷണൽ ഫന്‍റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലും ‘വടക്കൻ’ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *