KeralaNews

തിരുവനന്തപുരത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിത്ത് തംസിനെ വിശാഖ പട്ടണത്തില്‍ വെച്ച് കണ്ടെത്തി. ട്രെയിനിന്റെ മുകളിലെ ബർത്തില്‍ കിടക്കുകയായിരുന്നു പെണ്‍കുട്ടി. നിലവില്‍ റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇനി കേരള പോലീസ് സ്ഥലത്തെത്തി കുട്ടിയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

കാണാതായി 37 മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്. മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്. താംബരം എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് ഇവര്‍ കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ഭക്ഷണം കഴിക്കാത്തതിനാല്‍ ക്ഷീണിതയാണെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ മാധ്യമങ്ങളെ അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലെത്തിയ പെണ്‍കുട്ടി ഇവിടെ നിന്ന് വിശാഖപട്ടണത്തേക്ക് പോകുകയായിരുന്നു.വിവിധ സംഘങ്ങളായി തിരിഞ്ഞ് കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ പൊലീസ് പരിശോധന നടത്തിവരികയായിരുന്നു.

പെണ്‍കുട്ടി ആഹാരം കഴിക്കാത്തതിനാല്‍ തന്നെ ക്ഷീണിതയാണെന്നും വിവരമുണ്ട്. ട്രെയിനിലെ ബര്‍ത്തില്‍ കിടക്കുകയായിരുന്നു പെണ്‍കുട്ടി. വീട്ടില്‍ നിന്ന് വഴക്ക് കൂടിയതിനെത്തുടര്‍ന്ന് പിണക്കം കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

കഴക്കൂട്ടം സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അന്‍വര്‍ ഹുസൈന്റെ മൂത്തമകള്‍ തസ്മിന്‍ ബീഗത്തെയാണ് കാണാതായത്. സഹോദരങ്ങളുമായി വഴക്കിട്ടപ്പോള്‍ അമ്മ ശകാരിച്ചതില്‍ മനംനൊന്ത് വീടുവിട്ടിറങ്ങുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *