CinemaNational

ചന്ദ്രബാബു നായിഡുവിനെ അപമാനിച്ച് പോസ്റ്റിട്ടു, ‘പണി വാങ്ങി’ സംവിധായകന്‍ ആര്‍ജെവി

അമരാവതി: ചന്ദ്രബാബു നായിഡുവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് വിവാദ സംവിധാ യകനായ രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ കേസ്. മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, മകനും സംസ്ഥാന മന്ത്രിയുമായ നാരാ ലോകേഷ്, മരുമകള്‍ ബ്രാഹ്‌മിണി എന്നിവര്‍ക്കെതിരെയായിരുന്ന അപകീര്‍ത്തികരമായ പോസ്റ്റുകള്‍ രാം ഗോപാല്‍ വര്‍മ്മ ഇട്ടത്. പ്രകാശ് ജില്ലയിലെ പോലീസാണ് കേസെടുത്തിരിക്കുന്നത്.

തെലുങ്കുദേശം പാര്‍ട്ടിയുടെ (ടിഡിപി) പ്രാദേശിക നേതാവാണ് പരാതി നല്‍കിയത്. ഐടി ആക്ട് പ്രകാരം പോലീസ് കേസെടുക്കു കയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. മുന്‍പ് ലോകേഷ്, ഇപ്പോള്‍ ഉപമുഖ്യമന്ത്രിയായ നടനും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണ് എന്നിവര്‍ക്കെതിരെ നിരവധി തവണ ആര്‍ജിവി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരവധി വൈഎസ്ആര്‍സിപി നേതാക്കളെയും പ്രവര്‍ത്തകരെയും അനുഭാവികളെയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിലാണ് ആര്‍ജിവെക്കിതിരെയും കേസ് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *