CrimeNews

അയൽവാസിയുമായുള്ള തർക്കം യുവാവിന് ദാരുണാന്ത്യം

ഇടുക്കി: ഉപ്പുതറയിൽ മാട്ടുതാവളത്ത് യുവാവ് മരിച്ച സംഭവത്തിൽ നടന്നത് നാടകീയ സംഭവം. അയൽവാസിയുമായുണ്ടായ വാക്ക് തർക്കമാണ് ഒരു മനുഷ്യന്റെ ജീവനെടുത്തത്. അയൽവാസിയുടെ ക്രുരമായ മർദ്ദനമേറ്റ് മരണം സംഭവിച്ചതെന്നാണ് സൂചന. മത്തായിപ്പാറ സ്വദേശി മുന്തിരിങ്ങാട്ട് ജനീഷ് (43) മരണപ്പെട്ടത്. ജനീഷ് തന്‍റെ അയൽവാസിയായ മങ്ങാട്ട്ശേരിൽ രതീഷിന്‍റെ പറമ്പിൽ പണിയെടുക്കുന്നതിനിടെ കാപ്പി കുടിക്കാൻ കയറിയതായിരുന്നു.

ഇവിടേയ്ക്ക് ജനീഷിന്റെ മറ്റൊരു അയൽവാസിയും മകനുമെത്തി. ഇരു വീട്ടുകാരും തമ്മിൽ മുമ്പ് വീടിന്റെ ജനൽ പൊട്ടിച്ചതിന്റെ പേരിൽ കലഹം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇവർ വാക്ക് തർക്കത്തിലേർപ്പെട്ടത്. സംഭവ ദിവസം ജനൽചില്ല് മാറിയിടുന്നതിനെ ചൊല്ലി ജനീഷ് എത്സമ്മയുടെ വീട്ടിൽ എത്തി വാക്കുതർക്കം ഉണ്ടായി . എത്സമ്മയും മകനും വീട്ടിൽ എത്തി മരക്കൊമ്പ് കൊണ്ട് മർദിച്ച് ജനീഷിന്റെ അവശനാക്കുകയായിരുന്നു. മർദനത്തിൽ ബോധരഹിതനായ ജനീഷിനെ ഉപേഷിച്ച് ഇരുവരും കടന്ന് കളഞ്ഞു. 11 മണിക്ക് ശേഷം കലോത്സവ പിരിവെനെത്തിയ പൊതു പ്രവർത്തകനായ അഡ്വ. അരുൺ പൊടിപാറയും സംഘവുമാണ് ജനീഷിനെ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ വെള്ളം മുഖത്ത് തളിച്ചപ്പോൾ ജീവൻ ഉണ്ടെന്ന്‌ മനസിലായി.

വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കളെ വിളിച്ച് വരുത്തി കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിദഗ്ദ്ധ ചികിത്സക്ക് അയച്ചങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് മരണം സംഭവിച്ചു. ഇതേ തുടർന്ന് അയൽവാസികളയായ പൂക്കൊമ്പിൽ എത്സമ്മയും മകൻ ബിബിൻ എന്നിവർ ഒളിവിൽ പോകുകയായിരുന്നു. ശനിയാഴ്ചയാണ് അഭിഭാഷകർ മുഖേന ഇരുവരും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പീരുമേട് ഡിവൈ.എസ്പിയും നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കീഴടങ്ങിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *