
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രീയതാരമാണ് പ്രഭാസ്. ബാഹുബലിയിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വന്തമാക്കിയ പ്രഭാസ് ഇന്നും അവിവാഹിതനായി തുടരുകയാണ്. എന്നാൽ, താരത്തിന്റെ വിവാഹം ഉടനുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.
പ്രഭാസിന്റെ അമ്മായിയാണ് താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരിക്കുന്നത്. വൈകാതെ പ്രഭാസിന്റെ വിവാഹത്തിന്റെ പ്രഖ്യാപനമുണ്ടാകും. എന്നാല്‍ വധു ആരായിരിക്കുമെന്ന് പറയുന്നില്ല. ശരിയായ സമയത്തിനായി കാത്തിരിക്കുകയാണെന്നും ശ്യാമള ദേവി പറയുന്നു.
അതേസമയം, രാജ്യത്തെ തന്നെ ഏറ്റവും മൂല്യമേറിയ താരമാണ് പ്രഭാസ്. ഹിന്ദിയില്‍ ഷാരൂഖ് ഖാനെയും തെലുങ്കില്‍ അല്ലു അര്‍ജുനെയും മഹേഷ് ബാബുവിനെയുമെല്ലാം മറികടന്നാണ് പ്രഭാസിന്റെ മുന്നേറ്റം. കല്‍ക്കിക്ക് പുറമേ സലാര്‍ വമ്പന്‍ ഹിറ്റായതും പ്രഭാസിന് നേട്ടമായി മാറിയിട്ടുണ്ട്. ബാഹുബലിക്ക് ശേഷമാണ് പ്രഭാസ് പാന്‍ ഇന്ത്യന്‍ താരമായി മാറുന്നത്.