National

ഫോണിനുവേണ്ടി യുവതി പാറക്കെട്ടില്‍ കുടുങ്ങിയത് ഏഴ് മണിക്കൂര്‍

ഓസ്‌ട്രേലിയ: സാഹസികത നിറഞ്ഞ പലതരം അപകടങ്ങളില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനേകമാളുകളുടെ കഥകള്‍ സോഷ്യല്‍ മീഡിയയിലൂടെ നമ്മള്‍ അറിഞ്ഞിട്ടുണ്ട്. ഒരു ഫോണിനായി യുവതി ഏഴ് മണിക്കൂറോളമാണ് പാറക്കെട്ടില്‍ കുടുങ്ങിയത്. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാനാവുന്നില്ലായെങ്കിലും അതാണ് സത്യം. ഓസ്‌ട്രേലിയയിലെ ഹണ്ടര്‍ വാലിയിലാണ് ഈ സംഭവം നടന്നത്. ഹണ്ടര്‍ വാലി സന്ദര്‍ശിക്കാനെത്തിയ യുവതിയുടെ ഫോണ്‍ അബദ്ധത്തില്‍ പാറക്കെട്ടുകള്‍ക്കിടയിലെ കുഴിയിലേയ്ക്ക് വീണു. ഇതെടുക്കാനുള്ള ശ്രമത്തിനിടെയാണ് യുവതി പാറക്കെട്ടില്‍ കുടുങ്ങിയത്.

ഏകദേശം ഏഴ് മണിക്കൂറോളം പാറക്കെട്ടിനിടിയില്‍ തല കീഴായി യുവതി കിടക്കുകയായിരുന്നു. സുഹൃത്തുക്കള്‍ യുവതിയെ രക്ഷിക്കാനായി പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു. എന്നാല്‍ അത് ഫലം കണ്ടില്ല. തുടര്‍ന്നാണ് റെസ്‌ക്യൂ ടീമിനെ വിവരം അറിയിക്കുന്നത്. രക്ഷാ പ്രവര്‍ത്തകരെത്തി മണിക്കൂറുകല്‍ നീണ്ട പരിശ്രമത്തിലാണ് യുവതിയെ രക്ഷിച്ചത്. ഫോണ്‍ കിട്ടിയില്ലെങ്കിലും യുവതി രക്ഷപ്പെട്ടു. ചതവുകളുള്‍പ്പടെ ചെറിയ പരിക്കുകള്‍ മാത്രമാണ് യുവതിക്കുണ്ടായതെന്നും ചികിത്സയിലുള്ള യുവതി സുഖം പ്രാപിച്ച് വരികയാണെന്നും രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *