
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 ഇന്നത്തെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസ് 20 ഓവറുകൾ പൂർത്തിയാകുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസുകൾ നേടി. അർധസെഞ്ച്വറി തികച്ച യശ്വസി ജെയ്‌സ്വാളാണ് രാജ്സ്ഥാന്റെ ടോപ്പ് സ്‌കോറർ. വിക്കറ്റ് നഷ്ടമൊന്നുമില്ലാതെ പവർ പ്ലേയിലെ ആറ് ഓവറുകളും പൂർത്തിയാക്കിയെങ്കിലും മികച്ച റൺറേറ്റ് കാത്തുസൂക്ഷിക്കാൻ കഴിയാതിരുന്നത് രാജസ്ഥാന്റെ മികച്ച ടോട്ടലിലേക്ക് എത്തുന്നതിന് ആദ്യമേ തടസ്സമായി. ക്യാപ്റ്റൻ സഞ്ജുസാംസൺ 19 പന്തുകൾ നേരിട്ടെങ്കിലും വെറും 15 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. പവർപ്ലേയിൽ മുഴുവൻ ബാറ്റ് ചെയ്ത സഞ്ജുനേടിയത് വെറും ഒരു ബൗണ്ടറി മാത്രമായിരുന്നു.

സഞ്ജുവിന്റെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ ഇന്നിംഗ്‌സുകളിൽ ഒന്നായിരിക്കും ഇന്നത്തേത്. മധ്യനിരയിൽ റയാൻ പരാഗ് 22 പന്തുകളിൽ 30 റൺസും ധ്രൂവ് ജുറൈൽ 23 പന്തുകളിൽ 35 റൺസും രാജസ്ഥാന് സംഭാവന ചെയ്തു. പക്ഷേ, തികച്ചും ബെംഗളൂരുവിനെ വെല്ലുവിളിക്കാൻ അപര്യാപ്തമായ ഒരു സ്‌കോറാണിത്.
𝗜.𝗖.𝗬.𝗠.𝗜
— IndianPremierLeague (@IPL) April 13, 2025
🎥 Air Salt was in operation ✈
What a fantastic effort from Phil Salt at the boundary! 😮
Updates ▶ https://t.co/rqkY49M8lt#TATAIPL | #RRvRCB | @RCBTweets pic.twitter.com/jaruMYKKqx
മികച്ച ഇക്കണോമിയിൽ പന്തെറിഞ്ഞ ബെംഗളൂരു ബോളർമാർ രാജസ്ഥാനെ ഉയർന്ന ടോട്ടൽ നേടുന്നതിൽ നിന്നും അകറ്റി. ഭുവനേശ്വർകുമാർ, യാഷ്ദയാൽ, ജോഷ് ഹെയ്‌സൽവുഡ്, ക്രുണാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റുവീതം വീഴ്ത്തി. ഫീൽഡിംഗിൽ വന്ന കുറച്ചുപിഴവുകൾ മാറ്റിനിർത്തിയാൽ നല്ലൊരു പ്രകടനമാണ് ബെംഗളൂരു രാജസ്ഥാനെതിരെ കാഴ്ച്ചവെച്ചത്.