KeralaNews

‘വഖഫ് ബോര്‍ഡിന് കൂടുതല്‍ സ്വത്തുണ്ടെന്നത് തെറ്റായ പ്രചാരണം; ദാനം ലഭിച്ചതാണ്’

കൊച്ചി: വഖഫ് ഭേദഗതി ബില്‍ ഭരണഘടന വിരുദ്ധമെന്ന് കേരള വഖഫ് ബോര്‍ഡ്. ഏറ്റവും കൂടുതല്‍ സ്വത്ത് വഖഫിനുണ്ടെന്നത് തെറ്റായ പ്രചാരണമെന്നും ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം.കെ.സക്കീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കളെല്ലാം ദാനമായി ലഭിച്ചതാണ്. ബില്‍ കൊണ്ടുവരുന്നതിനു മുമ്പ് കേന്ദ്രം കേരള വഖഫ് ബോര്‍ഡിന്റെ അഭിപ്രായം ചോദിച്ചിട്ടില്ല. സര്‍വേ നടപടികളും രജിസ്‌ട്രേഷന്‍ നടപടികളും കളക്ടറിന്റെ അധികാരത്തിലേക്ക് മാറ്റുന്നത് പ്രതികൂലമായി ബാധിക്കുമെന്നും ചെയര്‍മാന്‍ അഡ്വ.എം.കെ.സക്കീര്‍ പറഞ്ഞു.

വഖഫ് നിയമ ഭേദഗതിക്കെതിരെ സംസ്ഥാന വഖഫ് ബോര്‍ഡ് നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. നിയമ ഭേദഗതി ഏകപക്ഷീയമായ നടപടിയാണെന്നും ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് പ്രമേയം പാസാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *