NewsSports

ഫ്രഞ്ച് ഓപ്പൺ: കൊക്കോ ഗോഫിന് സമ്മാന തുകയായി ലഭിച്ചത് 24.87 കോടി

ഫ്രഞ്ച് ഓപ്പൺ വനിത സിംഗിൾസ് ചാമ്പ്യനായ കൊക്കോ ഗോഫിന് സമ്മാന തുകയായി ലഭിച്ചത് 24.87 കോടി.ബെലാറൂസിന്റെ ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയെ അട്ടിമറിച്ചാണ് കൊക്കോ ഗോഫ് കിരീടമുയർത്തിയത്.

സെറീന വില്ല്യംസിന് ശേഷം ഫ്രഞ്ച് ഓപ്പൺ നേടുന്ന ആദ്യ യുഎസ് താരമായി കോകോ ​ഗോഫ്. മൽസര ശേഷം ഗോഫ് വിജയത്തിന് ദൈവത്തിന് നന്ദി പറഞ്ഞു. ഒപ്പം അരീന സബലേങ്കയേയും അഭിനന്ദിച്ചു. ലോകത്തിലെ ഒന്നാം നമ്പർ താരമാണ് അരീനയെന്നും ഇതൊരു കഠിനമായ മൽസരമായിരുന്നെന്നും ഗോഫ് പറഞ്ഞു.

ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് ​ഗോഫ് ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ചത്. സ്കോർ 7–6 (7–5), 2–6, 4–6.

2023 ൽ 19 വയസ്സുകാരിയായ കൊക്കോ യുഎസ് ഓപ്പൺ സിംഗിള്‍സ് കിരീടം നേടിയിരുന്നു. ഇപ്പോൾ ഫ്രഞ്ച് ഓപ്പണും നേടിയതോടെ 22 വയസ്സു തികയും മുൻപേ രണ്ട് ഗ്രാൻഡ്സ്‍ലാം കിരീടം നേടുന്ന രണ്ടാമത്തെ വനിതാ താരമെന്ന അപൂർവ റെക്കോർഡും ​ഗോഫിനെ തേടിയെത്തി.ഈ നേട്ടത്തിലെത്തുന്ന ആദ്യ താരവും സെറീന വില്യംസ് ആണ്.