
റഫറിയെ ഇടിച്ചിട്ട് ക്ലബ് പ്രസിഡന്റ്; തുര്‍ക്കിയിലെ ലീഗ് മത്സരങ്ങള്‍ റദ്ദാക്കി
തുര്‍ക്കിയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ റഫറിയെ മുഖത്തിന് ഇടിച്ച് താഴെയിട്ട് ക്ലബ് പ്രസിഡന്റ്. സംഭവം വിവാദമായതോടെ ഇയാളെ അറസ്റ്റ് ചെയ്തു. ഇതോടെ തുര്‍ക്കി ലീഗിലെ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് റദ്ദാക്കി. തുര്‍ക്കിയിലെ ടോപ് ഡിവിഷന് ഫുട്ബോള്‍ ലീഗായ സൂപ്പര്‍ലിഗിലാണ് കായിക ലോകത്തെ ഞെട്ടിച്ച സംഭവം.

തിങ്കളാഴ്ച രാത്രി നടന്ന എംകെഇ അങ്കാറഗുചു – കയ്കുര്‍ റിസെസ്പൊര്‍ മത്സരത്തിന്റെ ഇന്‍ജുറി ടൈമിലാണ് അങ്കാറഗുചു പ്രസിഡന്റ് ഫാറുക് കൊച, മത്സരം നിയന്ത്രിച്ചിരുന്ന റഫറി ഹലില്‍ യുമുത് മെലെറിന്റെ മുഖത്തിടിച്ചത്. ഇടികൊണ്ട് നിലത്തുവീണ റഫറിയെ ഫാറുക് കൊച ചവിട്ടുകയും ചെയ്തു. അങ്കാറയില്‍ മേയര്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നയാളുകൂടിയാണ് ഫാറുക്.
മത്സരത്തിന്റെ ഇന്‍ജുറി ടൈമിന്റെ ആറാം മിനിറ്റില്‍ റഫറി കയ്കുര്‍ റിസെസ്പൊറിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയും കിക്ക് വലയിലെത്തിച്ച റിസെസ്പൊര്‍, അങ്കാറഗുചുവിനെതിരേ സമനില നേടുകയും ചെയ്തതാണ് ഫാറുകിനെ പ്രകോപിപ്പിച്ചത്.റഫറിയെ ആക്രമിച്ച സംഭവം തുര്‍ക്കി ഫുട്ബോളിന് അപമാനകരമാണെന്നും ലീഗിലെ വരാനിരിക്കുന്ന മത്സരങ്ങള്‍ മാറ്റിവെക്കുകയാണെന്നും തുര്‍ക്കി ഫുട്ബോള്‍ അസോസിയേഷന് ചെയര്മാന് മെഹ്മത് ബുയുകെക്സി പറഞ്ഞു. റഫറിയെ മര്‍ദിച്ച ഫാറുകിനെ സംഭവത്തിനു പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തു.

37-കാരനായ യുമുത് മെലെറിന്റെ മുഖത്തിന്റെ ഇടതുഭാഗം ഇടികൊണ്ട് വീര്‍ത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫാറുക് തന്റെ ഇടതുകണ്ണിന് താഴെ ഇടിക്കുകയും നിലത്ത് വീണപ്പോള്‍ മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും പലതവണ ചവിട്ടുകയും ചെയ്തുവെന്ന് മെലെര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്റഫാന്റിനോ അപലപിച്ചു. മത്സരം നിയന്ത്രിക്കുന്നവരില്ലാതെ ഫുട്ബോള്‍ ഇല്ലെന്നും റഫറിമാരും ആരാധകരും ടീം സ്റ്റാഫുമുള്‍പ്പടെ എല്ലാവരും സുരക്ഷിതരായി മത്സരം ആസ്വദിക്കണമെന്നും ഇവരുടെ സുരക്ഷ കര്‍ശനമായി ഉറപ്പാക്കണമെന്നും ഇന്‍ഫാന്റിനോ പറഞ്ഞു. സംഭവത്തെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗനും അപലപിച്ചു.
- ആണവായുധ മിസൈലുകൾ പരീക്ഷിച്ച് ഇന്ത്യ; അഗ്നി-1, പൃഥ്വി-2 എന്നിവയുടെ കരുത്ത് വീണ്ടും തെളിയിച്ചു
- റഷ്യൻ എണ്ണ: ‘ഇരട്ടത്താപ്പ് വേണ്ട’; അമേരിക്കൻ ഭീഷണിക്ക് ഇന്ത്യയുടെ ശക്തമായ മറുപടി
- എകെ-203 ഇനി ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത്; അമേഠിയിൽ നിന്ന് 7000 റൈഫിളുകൾ കൂടി ഉടൻ
- കഴുത്തിൽ പാമ്പുമായി ബൈക്ക് യാത്ര; പാമ്പുപിടുത്തക്കാരൻ കടിയേറ്റ് മരിച്ചു
- ജലദോഷത്തിന് വിക്സും കർപ്പൂരവും പുരട്ടി; എട്ടുമാസം പ്രായമുള്ള കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു, ഡോക്ടർമാരുടെ മുന്നറിയിപ്പ്
- എയർടെല്ലിന് റെക്കോർഡ് നേട്ടം; വരുമാന വിഹിതം 40 ശതമാനത്തിലേക്ക്, താരിഫ് വീണ്ടും കൂട്ടിയേക്കും
- ബ്രിട്ടനിൽ ഇനി 16 വയസ്സിലും വോട്ട് ചെയ്യാം; വോട്ടിംഗ് പ്രായം കുറയ്ക്കാൻ സർക്കാർ, തിരഞ്ഞെടുപ്പ് രംഗത്ത് വൻ മാറ്റങ്ങൾ
- വായ്പ നൽകിയവർക്കെതിരെ 20,750 കോടി രൂപയുടെ മാനനഷ്ട കേസുമായി ബൈജു രവീന്ദ്രൻ
- പിണറായി സർക്കാരുകൾ ഒരു സ്കൂൾ പോലും തുടങ്ങിയില്ലെന്ന് വി. ശിവൻകുട്ടി; തുടങ്ങിയത് ബാറുകൾ മാത്രമെന്ന് കണക്കുകൾ; ഉണ്ടായിരുന്ന സ്കൂളുകൾ പൂട്ടുകയും ചെയ്തു
- കടമെടുപ്പ് തുടരുന്നു; 1000 കോടി കൂടി വായ്പയെടുക്കാൻ കെ.എൻ. ബാലഗോപാല്‍; ഈ വർഷം മാത്രം കടമെടുത്തത് 15,000 കോടി