KeralaNews

മരത്തിൽ കുരുങ്ങി നിൽക്കുന്ന ശരീര ഭാ​ഗം കണ്ടെത്തി; വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടമായവരിൽ ആരെങ്കിലുമാകാമെന്ന് നി​ഗമനം

കല്‍പറ്റ: പരപ്പൻ‌പാറ ഭാ​ഗത്ത് നിന്ന് ഒരു ശരീര ഭാ​ഗം കണ്ടെത്തി. മരത്തിൽ കുടുങ്ങിയ നിലയിലാണ് ശരീരഭാ​ഗം കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥർ‍ വിവരം വയനാട് ജില്ലാ ഭരണകൂട അധികൃതരെ അറിയിച്ചു. കണ്ടെത്തിയ മൃതദേഹം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ജൂലായ് 31-ന് പുലര്‍ച്ചെയായിരുന്നു വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും വന്‍ ഉരുള്‍പൊട്ടലുണ്ടായത്. രണ്ട് ഗ്രാമത്തെയൊന്നാകെ തുടച്ചുമാറ്റിയ ദുരന്തത്തില്‍ പലരും ഇന്നും മണ്ണിനടയിലാണ്. പലരുടേയും ശരീര ഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരും ഏറെയാണ്. പലരുടേയും മൃതശരീര ഭാ​ഗങ്ങൾ പലയിടങ്ങളിലായി കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *