National

മത്സ്യബന്ധന നിരോധനത്തില്‍ ഉപജീവനമാര്‍ഗം ഇല്ലാതായവര്‍ക്ക് സര്‍ക്കാരിൻ്റെ കൈത്താങ്‌

ഒഡീഷ: ഒഡീഷയിലെ മത്സ്യബന്ധന നിരോധനത്തില്‍ ബുദ്ധിമുട്ടിയവര്‍ക്ക് സഹായഹസ്തം നീട്ടി സര്‍ക്കാര്‍. 16,500 ഓളം മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന, മൃഗവിഭവ വികസന വകുപ്പ് 15,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

കേന്ദ്രപാറ ജില്ലയിലെ ഗഹിര്‍മാത സമുദ്ര സങ്കേതം, ഗഞ്ചമിലെ റുഷികുല്യ നദീമുഖം, പുരിയിലെ ദേവി ബീച്ച് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ മത്സ്യബന്ധന നിരോധനം മൂലം നാശനഷ്ടം സംഭവിച്ചവര്‍ക്കാണ് നഷ്ടപരിഹാരത്തിന് അര്‍ഹത. 2016ല്‍ വകുപ്പ് ആദ്യമായി കേന്ദ്രപാറയിലെ 2,000 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 5,000 രൂപ വീതം നഷ്ടപരിഹാരം നല്‍കിയിരുന്നതായി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (മറൈന്‍) റാബി നാരായണ്‍ പട്നായിക് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 15,000 മത്സ്യത്തൊഴിലാളികള്‍ക്ക് 15,000 രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 1 മുതല്‍ ഏര്‍പ്പെടുത്തിയ നിരോധനം അടുത്ത വര്‍ഷം മെയ് 31 വരെ തുടരും. അതിനാല്‍ ഉപജീവനമാര്‍ഗം വഴിമുട്ടിയവര്‍ക്കാണ സര്‍ക്കാരിന്റെ ഈ സഹായം ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *