Kerala Government News

DA Arrear: ജീവനക്കാർക്ക് 19%; ജഡ്ജിമാർക്കും ഐഎഎസുകാർക്കും ക്ഷാമബത്ത കുടിശികയില്ല

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ക്ഷാമബത്ത കുടിശിക 6 ഗഡുക്കളായി ഉയരുമ്പോഴും കുടിശിക ഇല്ലാത്ത ഒരു വിഭാഗം കേരളത്തിലുണ്ട്. സംസ്ഥാനത്തെ ജഡ്ജിമാരും ഐഎഎസുകാരും ഐ.പി.എസുകാരുമാണ് ക്ഷാമബത്ത കുടിശിക ഇല്ലാത്ത ഭാഗ്യവാൻമാർ.

ക്ഷാമബത്ത കൃത്യമായി ഇവർക്ക് കൊടുക്കുന്നതിൽ കെ.എൻ. ബാലഗോപാൽ ജാഗ്രത പുലർത്തുന്നും ഉണ്ട്. ക്ഷാമബത്ത അനുവദിക്കുന്നതോടൊപ്പം അതിന്റെ കുടിശികയും ബാലഗോപാൽ ഇവർക്ക് അനുവദിക്കും. ജീവനക്കാരെ രണ്ട് തരത്തിൽ ആണ് ബാലഗോപാൽ കാണുന്നതെന്ന ആക്ഷേപമാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ ഉയർത്തുന്നത്.

കേന്ദ്രം ക്ഷാമബത്ത അനുവദിക്കുന്ന മുറക്ക് ജഡ്ജിമാർക്കും സംസ്ഥാനത്തെ ഐഎഎസ് , ഐ.പി.എസ് ഉദ്യോഗസ്ഥർക്കും അത് ലഭിക്കാൻ അർഹതയുണ്ടെന്നാണ് കെ.എൻ. ബാലഗോപാലിന്റെ ന്യായം. കെ.എൻ. ബാലഗോപാലിന്റെ ന്യായികരണം ഇങ്ങനെ

‘സംസ്ഥാനത്തെ അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാരിന്റെ ഉത്തരവില്ലാതെ കേന്ദ്ര സർക്കാരിന്റെ ഓഫിസ് മെമ്മോറാണ്ടം പുറപ്പെടുവിക്കുന്നതിനനുസരിച്ചാണ് ക്ഷാമബത്ത ലഭിച്ചു കൊണ്ടിരിക്കുന്നത്. അത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരേയും സർക്കാർ ഉത്തരവിന്റെ പരിധിയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഓഫിസ് മെമ്മോറാണ്ടം പുറപ്പെടുവിക്കുന്നതിനനുസൃതമായി കുടിശിക ഇല്ലാതെ ക്ഷാമബത്ത അനുവദിക്കുന്നത്. രണ്ടാം ദേശീയ ജുഡിഷ്യൽ ശമ്പള കമ്മീഷന്റെ ശുപാർശകൾ അംഗീകരിച്ചു കൊണ്ടുള്ള WP ( C ) 643/ 2015 ലെ ബഹു. സുപ്രീം കോടതിയുടെ 19-5-23 ലെ ഉത്തരവ് പ്രകാരം സംസ്ഥാന ജുഡിഷ്യൽ ഓഫിസർമാർക്ക് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് മാസത്തിനുള്ളിൽ ക്ഷാമബത്ത അനുവദിക്കേണ്ടതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ഐ എ എസ്, ഐ.പി.എസ്, ഐ.എഫ്. എസ് വിഭാഗത്തിലെ അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ, ജുഡിഷ്യൽ ഉദ്യോഗസ്ഥർ എന്നിവർക്ക് കുടിശിക ഇല്ലാതെ ക്ഷാമബത്ത അനുവദിച്ചു വരുന്നത്’.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ ക്ഷാമബത്ത പ്രഖ്യാപിക്കുന്ന മുറക്ക് ഏതാനും മാസങ്ങൾക്കുള്ളിൽ ജീവനക്കാർക്കും ക്ഷാമബത്ത അനുവദിക്കാറുണ്ട്. കേരളത്തിൽ മാത്രമാണ് ക്ഷാമബത്ത കുടിശിക അനന്തമായി നീളുന്നത്. പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളം ആണ്.

Dearness allowance Arrear for kerala government employees

One Comment

Leave a Reply

Your email address will not be published. Required fields are marked *