CricketIPLSports

നിലവിലെ ചാമ്പ്യൻമാർക്കെതിരെ വിജയിച്ചു തുടങ്ങാൻ തല: CSK Vs KKR മൽസരം ചെപ്പോക്കിൽ

ഇൻഡ്യൻ പ്രീമിയർ ലീഗ് 2025 ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് എതിരാളികൾ നിലവില ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ക്യാപ്റ്റൻ സ്ഥാനം ഏറ്റടുത്ത ശേഷം ധോണി ടീമിനെ നയിക്കുന്ന മൽസരമാണിത്, നായക സ്ഥാനത്തിലെ അവസാന തന്റെ മൽസരം 2023 ഐ പി എൽ ഫൈനലായിരുന്നു അന്ന് ചെന്നൈ വിജയ കിരീടം നേടി.

ആരാധകരെ വളരെയധികം ആവേശത്തിലാക്കിയ തീരുമാനമായിരുന്നു ഇന്നലെ ചെന്നൈ മുഖ്യ പരിശിലകൻ സ്റ്റീഫൻ ഫ്ലെമിംഗ് മാധ്യമങ്ങൾക്കു നൽകിയത്, പരിക്കേറ്റ് പുറത്തേക്കു പോയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക് വാദിനു പകരം ഇനിയുള്ള മൽസരങ്ങൾ ചെന്നൈ കളിക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിൽ. അഞ്ചു തവണ ചെന്നൈ സൂപ്പർ കിംഗ്സിനെ ചാമ്പ്യൻമാരാക്കിയത് ധോണിയുടെ നേതൃത്വത്തിലായിരുന്നു.

ഉയർന്ന സ്കോറുകൾ പിന്തുടർന്ന ജയിക്കുന്നതിലുള്ള പോരായ്മകൾ വലിയ ചോദ്യമായി ടീമിനു മുന്നിൽ നിൽക്കുന്നുണ്ട്, അവസാന മൽസരത്തിൽ പിന്തുടർന്ന് 200 മുകളിൽ സ്കോർ ചെയ്യ്തെങ്കിലും വിജയിക്കാനായില്ല. ഫീൽഡിങ്ങിലും ഒരുപാട് പിഴവുകൾ വരുത്തുന്ന ചെന്നൈ താരങ്ങൾ അവസാന മൽസരത്തിൽ കൂടുതൽ അവസരങ്ങൾ ക്യാച്ച് എടുക്കാതെ നഷ്ടപ്പെടുത്തി. ആദ്യ അഞ്ചു മൽസരങ്ങളിൽ ഒരു വിജയ മാത്രം ഇതുവര നേടിയ ടീം പോയിന്റ് പട്ടികയിൽ ഇപ്പോൾ ഒൻപതാം സ്ഥാനത്താണുള്ളത്. ഈ സ്ഥിതിയിൽ നിന്നും മികച്ച സാഹചര്യങ്ങൾ സൃഷ്ടിച്ച് ടീമിനെ പ്ലേ ഓഫിലേക്ക് നയിക്കുക എന്നതാണ് പുതിയ ക്യാപ്റ്റൻ്റെ മുന്നിലുള്ള വലിയ വെല്ലുവിളി.

നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ചു മൽസരങ്ങളിൽ രണ്ടെണ്ണം വിജയിച്ച് ഈ സീസണിൽ ആറാം സ്ഥാനത്താണുള്ളത്. രാജസ്ഥാൻ റോയൽസിനെതിരെ നേടിയ 97 റൺസുകൾ മാറ്റി നിർത്തിയാൽ ക്വിൻ്റൺ ഡീ കോക്ക് ബാറ്റിംഗിൽ മോശം പ്രകടനമാണ് നടത്തിയിരിക്കുന്നത്. സി എസ് കെ ബോളിംഗ് നിരയിൽ ഇപ്പോൾ ഏറ്റവും ഭീഷണി ഉയർത്തുന്ന താരമായ നൂർ അഹമ്മദിനെ നേരിടാൻ വിക്കറ്റ് കീപ്പർ രഹമാനുള്ള ഗുർബാസിന് അവസരം KK R നൽകാൻ സാധ്യതയുണ്ട്.

സാധ്യത ടീം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് : റഹ്മാനുള്ള ഗുർബാസ്, സുനിൽ നരെയ്ൻ, അജിങ്ക്യ രഹാനെ, അംക്രിഷ് രഘുവംശി , വെങ്കിടേഷ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രെ റസ്സൽ, രമൺദീപ് സിംഗ്, മൊയിൻ അലി / സ്പെൻസർ ജോൺസൺ, ഹർഷിത് റാണ , വരുൺ സി എച്ച്.
ചെന്നൈ സൂൂപ്പർ കിംഗ്സ് – രചിൻ രവീന്ദ്രാ , ഡെവോൺ കോൺവെ ‘ രാഹുൽ ത്രിപാഠി , ശിവം ദുബൈ, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ , എം എസ് ധോണി , ആർ അശ്വിൻ, നൂർ അഹമ്മദ്, മതിഷ് പതിരാണ, ഖലീൽ അഹമ്മദ്, മുകേഷ് ചൗധരി / അൻഷുൽ കംബോജ്