NationalNews

എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രികന് നല്‍കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രികന് നല്‍കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി. ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. യാത്രികന് നല്‍കിയ ഓംലെറ്റില്‍ ആണ് ജീവനില്ലാത്ത പാറ്റയെ കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി കാറ്ററിംഗ് സേവന ദാതാവിനെ അറിയിച്ചിട്ടുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു. ഞാനും ഫാമിലിയുമാണ് യാത്ര പോയത്.

ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് കഴിച്ചുകൊണ്ടിരുന്ന ഓംലെറ്റിലാണ് ഇത് കണ്ടെത്തിയത്. എന്നോടൊപ്പം എന്റെ 2 വയസ്സുള്ള കുട്ടിയും അതിന്റെ പകുതിയിലേറെയും കഴിച്ചിരുന്നു. തല്‍ഫലമായി ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഭക്ഷ്യ വിഷബാധയേറ്റുവെന്ന കുറിപ്പോടെ വിമാനത്തിനിടെ വിളമ്പിയ ഭക്ഷണ സാധനങ്ങളുടെ വീഡിയോയും ചിത്രങ്ങളും യാത്രക്കാരന്‍ പങ്കുവച്ചു. പ്രസ്തുത സംഭവത്തില്‍ ഉപഭോക്താവിന്റെ അനുഭവത്തെക്കുറിച്ച് എയര്‍ലൈന് ആശങ്കയുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി കാറ്ററിംഗ് സേവന ദാതാവിനെ സമീപിച്ചിട്ടുണ്ടെന്നും എയര്‍ലൈന്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വക്താവ് പറഞ്ഞു. കൂടാതെ, ആഗോളതലത്തില്‍ പ്രമുഖ എയര്‍ലൈനുകള്‍ക്ക് വിതരണം ചെയ്യുന്ന പ്രശസ്ത കാറ്ററര്‍മാരുമായി എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിഥികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കര്‍ശനമായ എസ്ഒപികളും ഒന്നിലധികം പരിശോധനകളും ഉണ്ടെന്നും വക്താവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *