NationalNewsTechnology

ഉള്ളതിൽ ഭേദമാര് ജിയോയോ എയർടെലോ

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെലും മാത്രമാണ് നിലവിൽ വരിക്കാർക്കായി 5ജി സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി നൽകുന്നു എന്ന് ജിയോയും എയർടെലും ഒരേപോലെ അ‌വകാശപ്പെടുന്നുണ്ട്. എന്നാൽ സൗജന്യം എന്ന് പറയുമ്പോൾ വെറുതേയല്ല. ഭൂരിഭാഗവും ഉയർന്ന നിരക്കുള്ള റീച്ചാർജ് പ്ലാനുകൾക്കൊപ്പമാണ് ഈ സൗജന്യ 5ജി ഡാറ്റ ഓഫർ ലഭ്യമാകുക എന്നതും ശ്രദ്ധ കേന്ദീകരിക്കേണ്ട കാര്യമാണ്.

ജൂ​ലൈയിൽ ടെലിക്കോം നടപ്പാക്കിയ നിരക്ക് വർധനവിന് ശേഷം ജിയോയും എയർടെലും 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾക്കൊപ്പം മാത്രമേ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ നൽകുന്നുള്ളൂ. റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കുന്നതിൽ പ്രധാന ഘടകം ഡാറ്റയുടെ അ‌ളവാണ്. 2ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾക്ക് അ‌വയുടെ വാലിഡിറ്റി കൂടുന്നത് അ‌നുസരിച്ച് നിരക്കും കൂടുന്നുണ്ട്.

അ‌തിനാൽത്തന്നെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുന്ന പ്ലാനുകളും ഉയർന്ന നിരക്കിലാണ് എത്തുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകണമെങ്കിൽ പ്രതിമാസ പ്ലാനുകളാണ് ആശ്രയിക്കേണ്ടി വരുന്നത്. ജിയോയുടെ ഒരു മാസത്തിനടുത്ത് വാലിഡിറ്റിയുള്ള അ‌ൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാൻ 349 രൂപ നിരക്കിൽ എത്തുന്നു. എയർടെലും സമാന നിരക്കിൽ അ‌തേ ആനുകൂല്യങ്ങളോടെ ഒരു 349 രൂപ പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്. ഏതു പ്ലാനെടുത്ത് നോക്കിയാലും ജിയോ എയർടെൽ സമാനമായ ഓഫറുകളാണ് നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഏറ്റവും കുറഞ്ഞ നിരക്കിൽ 5 G അൺലിമിറ്റഡ് ഡാറ്റ നൽകുന്ന സ്ഥാപനം എന്ന സ്ഥാനം നേടുന്നതിനായി ജിയോ പുതിയ അവതരിപ്പിച്ചു. 198 രൂപ നിരക്കിൽ 2 GB ഡാറ്റ പ്ലാനാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിലൂടെ ഏറ്റവും കുറഞ്ഞ നിരക്കിൽ 5G സേവനങ്ങൾ ലഭ്യമാക്കുന്ന പ്ലാൻ എന്ന സ്ഥാനവും കരസ്ഥമാക്കി. ഇത് ലാഭകരമാണോ എന്നു ചോദിച്ചാൽ അളന്നു തന്നെ ഉത്തരം പറയേണ്ടി വരും. ഈ പ്ലാനുകൾ ലാഭകരമല്ലാതെയാകുന്നത് എങ്ങനെ എന്ന് ചോദിച്ചാൽ 198 രൂപയുടെ പ്ലാൻ ലാഭമാകുന്നത് വെറും 14 ദിവസത്തേക്ക് മാത്രമാണ്. അതുകൊണ്ട് തന്നെ പ്രതിമാസ പ്ലാനെടുത്ത് ജിയോയും എയർടെല്ലും താരതമ്യം ചെയ്ത് നോക്കിയാൽ ലാഭം ഇല്ല. രണ്ടും ഒരുപോലെ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *