
ന്യൂഡല്‍ഹി: ഭൂമി തട്ടിപ്പ് കേസില്‍ ആര്‍ജെഡി തലവനും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദിനും മക്കളായ തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനും ജാമ്യം. ഡല്‍ഹി കോടതിയാണ് തിങ്കളാഴ്ച ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രത്യേക ജഡ്ജി ആയ വിശാല്‍ ഗോഗ്‌നെ പ്രതികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കണമെന്നാവിശ്യപ്പെട്ട് ജാമ്യം അനുവദിച്ചത്. നേരത്തെ കോടതി നല്‍കിയ സമന്‍സ് അനുസരിച്ചാണ് പ്രതികള്‍ കോടതിയില്‍ ഹാജരായത്.
പ്രതികള്‍ക്കെതിരായ അനുബന്ധ കുറ്റപത്രം പരിഗണിച്ച ശേഷമാണ് ജഡ്ജി സമന്‍സ് അയച്ചത്. അന്തിമ റിപ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഗസ്റ്റ് ആറിന് കോടതിയില്‍ സമര്‍പ്പിച്ചു.പ്രസാദ് 2004 മുതല്‍ 2009 വരെ റെയില്‍വേ മന്ത്രിയായിരിക്കെ മധ്യപ്രദേശിലെ ജബല്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെയില്‍വേയുടെ വെസ്റ്റ് സെന്‍ട്രല്‍ സോണില്‍ നടത്തിയ ഗ്രൂപ്പ്-ഡി നിയമനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു കേസ്.