
സർക്കാർ പ്രവർത്തനം ഒച്ചിന്റെ വേഗതയിൽ! വയനാട് പുനരധിവാസം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ചെലവഴിക്കാതെ 718.37 കോടി
എങ്ങും എത്താതെ വയനാട് പുനരധിവാസം. 2024 ജൂലൈ 30 നായിരുന്നു വയനാട് ദുരന്തം. ദുരന്തം ഉണ്ടായി പത്ത് മാസം കഴിഞ്ഞിട്ടും പതിവ് പോലെ സർക്കാരിന് മന്ദത ബാധിച്ചിരിക്കുകയാണ്. സർക്കാരില്ലായ്മ ആണ് സംസ്ഥാനത്തുള്ളത് എന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന കാര്യങ്ങളാണ് വയനാടിന്റെ കാര്യത്തിലും സംഭവിച്ചത്.
വയനാട് പുനരധിവാസത്തിനായി ജനങ്ങൾ തങ്ങളാൽ കഴിയുന്ന സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. 755.18 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചു. ചെലവഴിച്ചതാകട്ടെ വെറും 36.81 കോടി 718.37 കോടി ചെലവഴിക്കാതെ ദുരിതാശ്വാസ നിധിയിൽ കിടക്കുന്നു. പണമില്ലാത്തത് അല്ല കേരളത്തിന്റെ യഥാർത്ഥ പ്രശ്നം എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ ഭരണത്തിൽ കാണിക്കുന്ന മന്ദത താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരിൽ വരെ വ്യാപിച്ചിരിക്കുന്നു. മന്ദിപ്പ് ബാധിച്ചാൽ പിന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല. ഇങ്ങനെ പോയാൽ വയനാട് പുനരധിവാസം ഈ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കാൻ സാധിക്കില്ല. വയനാട് പുനരധിവാസത്തിലെ സർക്കാർ മന്ദത നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും ചർച്ച വിഷയമാണ്.