Kerala Government News

ക്ഷാമബത്ത അനുവദിക്കണം! ഭരണകക്ഷി എംഎൽഎയുടെ മറുപടി കേട്ട് പി.എയുടെ കിളിപോയി

ക്ഷാമബത്ത അനുവദിക്കാൻ ഇടപെടണമെന്ന് എംഎല്‍എയോട് ആവശ്യപ്പെട്ട പി.എക്ക് കിട്ടിയത് ഞെട്ടിക്കുന്ന മറുപടി. ഇപ്പോൾ കിട്ടുന്നതൊന്നും പോരേ? ഭീമമായ ശമ്പളം അല്ലേ എന്നായിരുന്നു മറുപടി.. മലയോരമേഖലയിലെ ഭരണകക്ഷി എംഎൽഎയുടെ മറുപടി കേട്ട് കിളി പോയ അവസ്ഥയിലാണ് പി.എ.

വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ഭീമമായ ശമ്പളം ആണ് ലഭിക്കുന്നതെന്ന് എംഎൽഎ ആവർത്തിച്ചു. 22 ശതമാനം ക്ഷാമബത്ത കുടിശിക ആയതോടെ പ്രതിമാസം 7 ദിവസത്തെ ശമ്പളം ജീവനക്കാരന് നഷ്ടപ്പടുകയാണ്.

പെൻഷൻകാരുടെ അവസ്ഥയും സമാനമാണ്. ലോകസഭയിലെ ദയനിയ തോൽവിക്ക് ക്ഷാമബത്ത കുടിശിക അടക്കമുള്ള ആനുകൂല്യങ്ങൾ തടഞ്ഞ് വച്ചത് പ്രധാന കാരണങ്ങളിൽ ഒന്നായി സി പി എം വിലയിരുത്തിയിരുന്നു.മുഖ്യമന്ത്രി എല്ലാം തരുമെന്ന് പറഞ്ഞ് നിയമസഭയിൽ പ്രസ്താവനയും നടത്തി.

പ്രസ്താവന നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ട് ത്രില്ലടിച്ച പി.എ സ്വന്തം എം എൽ എ വഴി ബാലഗോപാലിനോട് ക്ഷാമബത്തയുടെ കാര്യം സംസാരിക്കാമോ എന്ന് ചോദിച്ചപ്പോഴാണ് ഭീമമായ ശമ്പളം ആണ് നിങ്ങൾ വാങ്ങിക്കുന്നതെന്ന എം എൽ എ യുടെ മറുപടി ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *