
നിയമസഭാ ജീവനക്കാരുടെ ബജറ്റ് സമ്മേളനത്തിൽ വാക്കേറ്റം
തിരുവനന്തപുരം: നിയമസഭാ ജീവനക്കാരുടെ സിപിഎം അനുകൂല സംഘടനയുടെ ബജറ്റ് സമ്മേളനത്തിൽ വാക്കേറ്റം. ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ വാർഷിക സമ്മേളനമാണു സംഘർഷത്തിൽ കലാശിച്ചത്. നിയ മസഭയിലെ ലൈബ്രറി ജീവനക്കാർക്ക് ഫയൽ കൈകാര്യം ചെയ്യാൻ സ്പീക്കർ എ.എൻ.ഷംസീർ അനുവാദം നൽകിയിരുന്നു.
ഇതിനെതിരെ അസോസിയേഷൻ അംഗങ്ങൾ 2 തട്ടിലായിരുന്നു. ഇന്നലെ സമ്മേളനത്തിൽ ഭൂരിപക്ഷം അംഗങ്ങളും നേതൃത്വത്തിനെതിരെ തിരിഞ്ഞു. ലൈബ്രറി ജീവനക്കാർക്ക് ഫയൽ കൈകാര്യം ചെയ്യാൻ അനുമതി നൽകിയതിൽ പ്രതിഷേധിക്കുന്നതിൽ നേതാക്കൾ പരാജയപ്പെട്ടെന്നായിരുന്നു കുറ്റപ്പെടുത്തൽ.
ഇതിനിടെ ബജറ്റിനെതിരെയും ആരോപണങ്ങൾ ഉയർന്നു. തുടർന്നു ഭൂരിപക്ഷം അംഗങ്ങളും ബജറ്റിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും നേതൃത്വം വഴങ്ങിയില്ല. ഇതോടെ ബഹളം ആരംഭിച്ചു. വാക്കേറ്റം കയ്യാങ്കളിയിലേക്കു വഴിമാറിയതോടെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും സമ്മേളനം അവസാനിച്ചതായി പ്രഖ്യാപി ച്ചു സ്ഥലംവിട്ടു.