Kerala Government News

ഇൻഷുറൻസ് വകുപ്പിന് പുതിയ വാഹനം: 20.25 ലക്ഷം അനുവദിച്ച് കെ.എൻ ബാലഗോപാൽ

ഇൻഷുറൻസ് വകുപ്പിന് വാഹനം വാങ്ങാൻ 20.25 ലക്ഷം അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മാർച്ച് 26 ലെ മന്ത്രിസഭ യോഗം ഇൻഷുറൻസ് വകുപ്പിന് വാഹനം വാങ്ങാൻ അനുമതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ബാലഗോപാൽ പണം അനുവദിച്ചത്.

ഇൻഷുറൻസ് വകുപ്പ് ഡയറക്ടറേറ്റിലേയും ജില്ലാ ഓഫിസിലേയും ആവശ്യങ്ങൾക്കാണ് വാഹനം വാങ്ങുന്നത്.വാഹനം വാങ്ങുന്നതിന് ധന വകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മന്ത്രിസഭ അനുമതി ഉണ്ടെങ്കിൽ മാത്രമേ വാഹനങ്ങൾ വാങ്ങാൻ സാധിക്കൂ.

ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന് പുതിയ വാഹനങ്ങൾ വാങ്ങാൻ മന്ത്രിസഭയിൽ എത്തുന്ന ഫയലുകൾ കൂടി വരികയാണ്. ധന വകുപ്പിനെ നോക്കുക്കുത്തിയാക്കി ഓരോ മന്ത്രിമാരും മുഖ്യമന്ത്രിയിൽ സ്വാധീനം ചെലുത്തി പുതിയ വാഹനങ്ങൾ വാങ്ങുന്ന രീതിയാണ് ഇപ്പോൾ നടക്കുന്നത്.

KN Balagopal - Kerala Government New Car Order