KeralaNewsPolitics

ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പ്രവചിച്ച് മാണി സി കാപ്പൻ

എറണാകുളം: ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പ്രവചിച്ച് മാണി സി കാപ്പൻ. ചേലക്കരയിൽ രമ്യാ ഹരിദാസ് ഏറ്റവും ചുരുങ്ങിയത് അയ്യായിരത്തിനും ആറായിരത്തിനും ഇടയിലോ അല്ലെങ്കിൽ അതിലധികമോ നേടുമെന്ന് മാണി സി കാപ്പാൻ. പാലക്കാട് അയ്യായിരത്തിന്റെ ഭൂരിപക്ഷം നേടുമെന്നും മാണി സി കാപ്പാൻ പറഞ്ഞു.

ജനങ്ങളിൽ വിശ്വാസമുണ്ടെന്നും ഇടത് പക്ഷമുന്നണിക്ക് സ്വന്തമായി ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലും കഴിവില്ലാ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പ്രചാരണത്തിനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയയിരുന്നു അദ്ദേഹം.

അതേ സമയം ഇന്നാണ് മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളിയത്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തിലെ സ്വന്ത്രന്ത്യ സ്ഥാനാര്‍ത്ഥിയായിരുന്ന സിവി ജോണാണ് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത് .

അനുവദനീയമായതില്‍ കൂടുതല്‍ പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവാക്കി .ആവശ്യമായ രേഖകള്‍ ഹാജരാക്കിയില്ല തുടങ്ങിയ ആരോപണങ്ങളായിരുന്ന ഹര്‍ജിയില്‍ ഊന്നയിച്ചിരുന്നത് . എന്നാല്‍ ഇക്കാര്യങ്ങള്‍ തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി ജയചന്ദ്രന്‍ ഹര്‍ജി തള്ളിയത് .

2021 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ 69, 804 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി 54 ,426 വോട്ടുകളും നേടിയിരുന്നു . പാലായില്‍ 15 ,378 വോട്ടുകള്‍ക്കായിരുന്നു മാണി സി കാപ്പന്റെ വിജയം . ഹര്‍ജിക്കാരനായ സിവി ജോണിന് 249 വോട്ടുകളാണ് ലഭിച്ചത്.

2021-ല്‍ സമർപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഹർജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടെ മാണി സി. കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹർജി ഭേഗതി വരുത്താൻ ഹർജിക്കാരന് ഹൈക്കോടതി അനുമതി നല്‍കിയത് ചോദ്യം ചെയ്‌തായിരുന്നു മാണി സി. കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, ഹൈക്കോടതിയിലെ തെരഞ്ഞെടുപ്പ് കേസ് നടപടികള്‍ തുടരാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഹർജി തള്ളുകയായിരുന്നു.

കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. ഹര്‍ജിയില്‍ പൊതുവായ കാര്യങ്ങളാണ് ഉന്നയിച്ചതെന്നും ഹര്‍ജിയില്‍ വ്യക്തതയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വാദം. മുതിർന്ന അഭിഭാഷകനായ ടി. കൃഷ്ണനുണ്ണി, അഡ്വ. ദീപു തങ്കൻ എന്നിവരാണ് മാണി സി. കാപ്പനു വേണ്ടി ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *