National

‘കര്‍ഷകര്‍ക്കൊപ്പം’. വഖഫ് ഭൂമി പ്രശ്‌നത്തില്‍ കര്‍ഷകര്‍ക്കയച്ച നോട്ടീസ് പിന്‍വലിക്കണമെന്ന് സിദ്ധരാമയ്യ

കര്‍ണാടക; വഖഫ് ഭൂമി പ്രശ്‌നങ്ങള്‍ നടക്കുന്നതിനാല്‍ തന്നെ വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഭൂമിയുടെ രേഖകള്‍ സംബന്ധിച്ച് കര്‍ഷകര്‍ക്കയച്ച നോട്ടീസുകള്‍ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിക്കുന്നു.റവന്യൂ വകുപ്പിലെയും ന്യൂനപക്ഷ ക്ഷേമ വകുപ്പിലെയും കര്‍ണാടക വഖഫ് ബോര്‍ഡിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം കൈ കൊണ്ടത്.

ചില ഉദ്യോഗസ്ഥരുടെ സമീപകാല നടപടികളിലുള്ള സിദ്ധരാമയ്യയുടെ അതൃപ്തിയും ജെഡിഎസും ബിജെപിയും വഖഫ് വിഷയം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും സംസ്ഥാനത്തെ സമാധാനം തകര്‍ക്കാന്‍ സാധ്യതയുള്ളതാണെന്ന ആശങ്കയും മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചിട്ടുണ്ട്. കര്‍ഷകരെ ദ്രോഹിക്കുന്നതോ അവരുടെ കൈവശഭൂമിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതോ ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മുന്‍കൂര്‍ അറിയിപ്പുകളോ നിയമ നടപടികളോ ഇല്ലാതെ ഭൂരേഖകളില്‍ അനധികൃത മാറ്റങ്ങള്‍ വരുത്തിയാല്‍ ഉടന്‍ അസാധുവാ ക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കര്‍ണാടക നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്കെ പാട്ടീല്‍, റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ന്യൂനപക്ഷ ക്ഷേമ, വഖഫ് മന്ത്രി ബി.സെഡ്.സമീര്‍ അഹമ്മദ് ഖാന്‍ എത്തിയില്ല.

Leave a Reply

Your email address will not be published. Required fields are marked *