News

ഓൺലൈൻ വഴി ചിക്കന്‍ ഫ്രൈഡ് റൈസും ബര്‍ഗറും ; പെൺകുട്ടി മരിച്ചു

ചെന്നൈ : ഓൺലൈൻ വഴി വാങ്ങിയ ഭക്ഷണം കഴിച്ച് പെൺകുട്ടി മരിച്ചു . കോയമ്പത്തൂര്‍ സ്വദേശിനി എലീന (15) യാണ് മരിച്ചത്. ചിക്കന്‍ ഫ്രൈഡ് റൈസും ബര്‍ഗറുമാണ് എലീന വാങ്ങി കഴിച്ചത്. മധ്യപ്രദേശില്‍ നടന്ന സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുത്ത് ചെന്നൈയിലേക്ക് മടങ്ങിവരികെയായിരുന്നു.

ട്രെയിനിൽ വരവെയാണ് ചിക്കന്‍ ഫ്രൈഡ് റൈസും ബര്‍ഗറും എലീന ഓർഡർ ചെയ്തത്. ഇത് കഴിച്ചതിന് ശേഷം എലീനയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. ചെന്നൈയിലെത്തിയപ്പോൾ പനിയും മൂലം അവശനിലയിലായ എലീനയെ ഒപ്പമുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതോടെ എലീനയെ വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു.

എന്നാൽ വീട്ടിലെത്തിയ എലീനയുടെ ആരോഗ്യനില വീണ്ടും വഷളായി. വീണ്ടും ഛര്‍ദ്ദിയും പനിയും ഉണ്ടാവുകയും ചെയ്തു. കില്‍പോക്ക് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ കില്‍പോക്ക് പൊലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *