
Sports
പാരാഗ്ലൈഡിങ് പരിശീലനം നടത്തിയ രണ്ട് പേര് ആകാശത്ത് വെച്ച് കൂട്ടിയിടിച്ചു, ഒരാള്‍ മരിച്ചു
ഷിംല: പാരാഗ്ലൈഡിംഗ് ലോകകപ്പ് 2024 ന് മുന്നോടിയായി നടന്ന പരിശീലനത്തില്‍ ബെല്‍ജിയന്‍ പാരാഗ്ലൈഡറിന് ദാരുണാന്ത്യം. സാധാരണയായി നടക്കുന്ന സാങ്കേതികപരമായ അപകടമായിരുന്നില്ല മറിച്ച് രണ്ട് പാരാഗ്ലൈഡര്‍മാര്‍ ആകാശത്ത് വെച്ച് കൂട്ടിയിടിച്ചതാണ് മരണത്തിന് കാരണമായത്. ഹിമാചല്‍ പ്രേദശില്‍ നവംബര്‍ 2 മുതല്‍ 9 വരെയാണ് പാരാഗ്ലൈഡിങ് നടക്കുന്നത്. ചൊവ്വാഴ്ച്ചയാണ് രണ്ട് പാരാഗ്ലൈഡറുകള്‍ പരിശീലനം നടത്താനായി വെവ്വേറെ പറന്നുയര്‍ന്നത്.
പിന്നീടാണ് അപകടം ഉണ്ടായത്. മരണപ്പെട്ട പാരാഗ്ലൈഡര്‍ ഫെയാറെറ്റിന്റെ മൃതദേഹം ഇതുവരെ കാട്ടില്‍ നിന്ന് കണ്ടെ ത്താനായിട്ടില്ല. മറ്റൊരു പാരാഗ്ലൈഡര്‍ മരത്തില്‍ കുടുങ്ങിയിരുന്നു. പരിക്കുകളുള്ള ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. അതേസമയം, ലോകകപ്പില്‍ 50 രാജ്യങ്ങളില്‍ നിന്നുള്ള 130 പാരാഗ്ലൈഡര്‍മാര്‍ പങ്കെടുക്കും.