
Kerala Government News
യാത്ര ബത്ത: പേഴ്സണൽ സ്റ്റാഫിന് അധിക ഫണ്ട് അനുവദിക്കണമെന്ന് മുഖ്യമന്ത്രി
യാത്ര ബത്ത പോര, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് യാത്ര ബത്തയായി അധിക ഫണ്ട് അനുവദിക്കണമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ നിർദ്ദേശം വന്നതിന് പിന്നാലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് യാത്ര ബത്തയായി 7 ലക്ഷം രൂപയുടെ അധിക ഫണ്ട് കെ.എൻ. ബാലഗോപാൽ അനുവദിച്ചു.
ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചത്. പണം അനുവദിച്ച് ധനവകുപ്പിൽ നിന്ന് ഇന്ന് ( മാർച്ച് 3) ഉത്തരവ് ഇറങ്ങി. മന്ത്രിമാരുടെ സ്റ്റാഫിൻ്റെ യാത്ര ബത്തക്കായി ബജറ്റിൽ 35 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്.
ഈ തുക പൂർണ്ണമായും ചെലവായതോടെയാണ് 7 ലക്ഷം അധിക ഫണ്ട് അനുവദിച്ചത്. മന്ത്രിമാരുടെ സ്റ്റാഫുകൾക്ക് ശമ്പളവും അലവൻസുകളും നൽകാൻ 47 കോടി രൂപയാണ് ഒരു വർഷം വേണ്ടത്.
2 വർഷം പേഴ്സണൽ സ്റ്റാഫിൽ സർവീസ് പൂർത്തിയായാൽ ആജീവനാന്ത പെൻഷനും പേഴ്സണൽ സ്റ്റാഫുകൾക്ക് ലഭിക്കും.