Malayalam Media LIve

പാലക്കാട് സിപിഎം സ്ഥാനാർത്ഥി പി സരിൻ തന്നെയെന്ന് സൂചന ; ഔദ്യോ​ഗിക അറിയിപ്പ് ഇന്ന് വൈകിട്ട്

പാലക്കാട് : പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിൽ ഡോ. പി സരിൻ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാക്കാൻ തീരുമാനം. ഇതിന്റെ ഭാ​ഗമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ചർച്ച ചെയുതു.

മത്സരിക്കാനുള്ള സന്നദ്ധത സരിൻ നിധിൻ കണിച്ചേരിയെ അറിയിച്ചതായാണ് വിവരം. തന്‍റെ അയല്‍ക്കാരനാണ് സരിനെന്നും കൂടിക്കാഴ്ചയിൽ മറ്റുകാര്യങ്ങളൊന്നുമില്ലെന്നുമാണ് നിധിൻ കണിച്ചേരി മാധ്യമങ്ങളോട് പ്രതികരിച്ചതെങ്കിലും സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് പാര്‍ട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

ഉപതെരഞ്ഞെടുപ്പുകളിലേക്കുളള ഇടത് സ്ഥാനാർത്ഥികളുടെ പേര് ഇന്ന് വൈകിട്ട ഏഴിനാവും ഔദ്യോ​ഗികമായി പ്രഖാപിക്കുക എന്നാണ് എ.കെ ബാലൻ അറിയിച്ചിരിക്കുന്നത്. അതേ സമയം പി സരിനെ സ്ഥാനാർത്ഥിയാക്കേണ്ടി വന്നാൽ അത് സിപിഎമ്മിന്റെ ​ഗതികേട് ഒന്ന് മാത്രമാണ് എന്ന് പറഞ്ഞ് കൊണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തക വീണ എസ് നായർ മലയാളം മീഡിയ ഡോട്ട് ലൈവിനോട് പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *