Kerala Government News

DA Arrear : നഷ്ടം 27600 രൂപ മുതൽ 1,68,600 രൂപ വരെ!

40 മാസത്തെ ക്ഷാമബത്ത കുടിശിക ആവിയായതോടെ ജീവനക്കാർക്ക് നഷ്ടം 27,600 രൂപ മുതൽ 1,68,600 രൂപ വരെ. ഉപതിരഞ്ഞെടുപ്പ് സമയത്ത് ക്ഷാമബത്ത പ്രഖ്യാപിച്ചപ്പോൾ 40 മാസത്തെ കുടിശിക കിട്ടുമെന്ന പ്രതീക്ഷ ജീവനക്കാർക്കുണ്ടായിരുന്നു. പ്രതീക്ഷ അസ്ഥാനത്താക്കുന്ന ഉത്തരവാണ് ഇന്നലെ വൈകുന്നേരത്തോടു കൂടി ധനവകുപ്പിൽ നിന്നിറങ്ങിയത്.

ഇതിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതിഷേധം തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഉണ്ടാകും. ഉപതെരഞ്ഞെടുപ്പിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിഷേധം പ്രതിഫലിക്കും എന്ന ആശങ്കയിലാണ് ഇടതുമുന്നണി. ബാലഗോപാലിനെ കൊണ്ട് തോറ്റു എന്നാണ് ഭരണമുന്നണിയുടെ ഘടകകക്ഷിയിലെ പ്രധാന നേതാവ് മലയാളം മീഡിയയോട് പറഞ്ഞത്. നാൽപത് മാസത്തെ കുടിശിക ആവിയായതോടെ ജീവനക്കാർക്കുള്ള നഷ്ടം എത്രയെന്ന് ചുവടെ:

തസ്തികഅടിസ്ഥാന ശമ്പളംക്ഷാമബത്ത
(അടിസ്ഥാന ശമ്പളം X .03)
40 മാസത്തെ കുടിശിക
ലാസ്റ്റ് ഗ്രേഡ് സർവൻ്റ്സ്23,00069027,600
ക്ലാർക്ക്26,50079531,800
സിവില്‍ പോലീസ് ഓഫീസർ31,10093337,320
സ്റ്റാഫ് നഴ്സ്39,3001,17947,160
ഹൈ സ്കൂള്‍ ടീച്ചർ45,6001,36854,720
പോലീസ് എസ്.ഐ55,2001,65666,240
സെക്ഷൻ ഓഫീസർ56,5001,69567,800
എച്ച് എസ് എസ് ടി59,3001,77971,160
അണ്ടർ സെക്രട്ടറി63,7001,91176,440
എക്സിക്യൂട്ടീവ് എൻജിനീയർ85,0002,5501,02,000
സിവില്‍ സർജൻ95,6002,8681,14,720
ഡെപ്യൂട്ടി സെക്രട്ടറി1,07,8003,2341,29,360
ജോയിൻ്റ് സെക്രട്ടറി1,23,7003,7111,48,440
അഡീഷണല്‍ സെക്രട്ടറി1,40,5004,2151,68,600

3 Comments

  1. A party of the workers looted the benefits of the Government servants.
    This will continue in future years as similar the decision by Kim jong of North Korea. Finance minister says no money in the treasury.. what is thrcsolution???
    Think twice by all

Leave a Reply

Your email address will not be published. Required fields are marked *