CinemaNewsSocial Media

ശാലിനിക്കിത് എന്തുപറ്റി ? താരത്തിന്റെ പെട്ടെന്നുള്ള മാറ്റം കണ്ട് അമ്പരന്ന് ആരാധകർ

മലയാളികളുടെ പ്രിയ താരമാണ് ശാലിനി അജിത്. “മാമാട്ടിക്കുട്ടിയമ്മ”യായി മലയാളികളുടെ മനംകവർന്ന ശാലിനി തമിഴ് സൂപ്പർ താരം അജിത്കുമാറിനെ വിവാഹം കഴിച്ചതോടെ സിനിമ മേഖലയോട് ടാറ്റ പറഞ്ഞു. സോഷ്യൽ മീഡിയയിലും അത്ര സജീവമല്ല താരം. കൂടാതെ വല്ലപ്പോഴും ഏതെങ്കിലും സെലിബ്രിറ്റികളുടെ വിവാഹം പോലുള്ള ചടങ്ങുകളിലും അപൂര്‍വ്വമായി മാത്രമാണ് താരത്തെ പുറത്തു കാണാറുള്ളത്.

എന്നാലിപ്പോൾ ശാലിനി അജിത്തിനുണ്ടായ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. കാരണം മറ്റൊന്നുമല്ല, സോഷ്യൽ മീഡിയയിൽ വല്ലപ്പോഴും എന്തെങ്കിലും ചിത്രങ്ങൾ പങ്കുവയ്ക്കുന്ന ശാലിനി ഇന്ന് സോഷ്യൽ മീഡിയയിൽ ആക്ടീവ്‌ ആണ്. ശാലിനിയുടെ പേജ് ആക്ടീവ്‌ ആണെന്ന് മാത്രമല്ല മക്കളുടെയും ഭർത്താവിന്റെയും ചിത്രം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതിനാൽ തന്നെ ശാലിനി അജിത്തിന്റെ ഈ മാറ്റമാണ് ആരാധകരെ ഇപ്പോൾ അതിശയിപ്പിക്കുന്നത്.

ശാലിനിയും അജിത്തും മക്കളും ഇപ്പോള്‍ സ്‌പെയിനിലാണുള്ളത് . അവിടെ വച്ച് അജിത്തിന്റെ റേസിംഗ് ചാമ്പ്യന്‍ഷിപ് ആരംഭിക്കാൻ പോകുകയാണ്. മകനൊപ്പം ഫുഡ്‌ബോള്‍ ഗാലറിയില്‍ ഇരുന്ന് കാണുന്ന ഫോട്ടോയായിരുന്നു ആദ്യം ശാലിനി പങ്കുവച്ചത്. പിന്നാലെ മകനൊപ്പം സമയം ചെലവഴിക്കുന്നതും, അജിത്തിനൊപ്പമുള്ള റൊമാന്റിക് സെല്‍ഫി വീഡിയോകളും താരം പങ്കുവച്ചു. ഏറ്റവുമൊടുവില്‍ മകള്‍ക്കൊപ്പമുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് ശാലിനി.

താരത്തിന് ഇതെന്തു പറ്റി ? ഇത്രയും കാലം ഇല്ലാത്ത ശീലം എന്താണ് ഇപ്പോള്‍ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം. കുടുംബത്തില്‍ എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നു എന്നറിയിച്ചതില്‍ സന്തോഷം എന്നാണ് അജിത്ത് ഫാന്‍സിന്റെ കമന്റുകള്‍.

Leave a Reply

Your email address will not be published. Required fields are marked *