Politics

കേന്ദ്രം പിൻവലിച്ച കാർഷിക നിയമത്തെ പിന്തുണച്ച് കേന്ദ്ര സഹമന്ത്രി; കർഷക സമൂഹത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കാൻ നിയമസഭയ്ക്ക് സാധിച്ചില്ലെന്ന് സുരേഷ് ​ഗോപി

പാലക്കാട്: കർഷക സമൂഹത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കാൻ കേരളത്തിന്റെ നിയമസഭയ്ക്ക് സാധിച്ചില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. പാലക്കാട് ബിജെപി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കവെയാണ് കേന്ദ്ര സർക്കാർ കർഷക സമരത്തെ തുടർന്ന് പിൻവലിച്ച കാർഷിക നിയമത്തെ പിന്തുണച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി രം​ഗത്ത് എത്തിയത്.

കർഷകർ കൊയ്തെടുത്ത വിളകൾ വാരിക്കൂട്ടിയിട്ട നിലയിലാണ്. അത് കരിതാരാക്കാൻ വെള്ളമില്ല. വാങ്ങിക്കൊണ്ടുപോകാൻ ആളില്ല. കാർഷിക നിയമം പ്രാബല്യത്തിൽ വന്നിരുന്നെങ്കിൽ ഈ പ്രശ്നമൊന്നും ഉണ്ടാകില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ.ശ്രീധരനാണ് ജയിച്ചതെങ്കിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ആ തെറ്റ് തിരുത്താനുള്ള അനിവാര്യമായ ഒരു അവസരമായി പാലക്കാട്ടുകാർ ഉപതിരഞ്ഞെടുപ്പിനെ കാണണം. പാലക്കാട്‌ താമര വിരിയും. ബിജെപിയും കൃഷ്ണകുമാറും ചേർന്ന് പാലക്കാട്‌ അങ്ങ് എടുത്തിരിക്കും. പാലക്കാട് വഴി കേരളം തന്നെ എടുത്തിരിക്കും. കൽപ്പാത്തിയെ സംബന്ധിച്ച വിഷയങ്ങൾ ഇതുവരെ ആരും സർക്കാരിൻ്റെ ശ്രദ്ധയിൽ എത്തിച്ചിട്ടില്ല. താൻ ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും സി. കൃഷ്ണകുമാർ നിയമസഭയിലെത്തണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *