KeralaPolitics

രൺജീത്ത് ശ്രീനിവാസൻ കൊലക്കേസ് ; വിധി പറഞ്ഞ ജ‍‍ഡ്ജിക്ക് വധ ഭീഷണി ; സുരക്ഷ ശക്തമാക്കി പോലീസ്

ആലപ്പുഴ : രൺജീത്ത് ശ്രീനിവാസൻ കൊലക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജി‌ക്ക് വധ ഭീഷണി . ജഡ്ജിക്ക് കടുത്ത സുരക്ഷ ഏർപ്പെടുത്തി . എസ്‌ഐ ഉൾപ്പെടെ അഞ്ച് പോലീസുകാരെയാണ് ജഡ്ജിക്ക് സുരക്ഷാ നൽകാൻ ചുമതല നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രൺജീത്ത് കൊലക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വധശിക്ഷയ്ക്ക് വിധിച്ചതോടെയാണ് ജഡ്ജിക്കെതിരെ വധ ഭീഷണിയിൽ നടത്തിയത്. ജഡ്ജിയുടെ ക്വാർട്ടേഴ്‌സിലുൾപ്പെടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ശിക്ഷാ വിധിയ്ക്ക് ശേഷം സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ജഡ്ജിക്കെതിരെ നിരന്തരം ഭീഷണികൾ ഉയർന്നിരുന്നു. ജഡ്ജിയുടെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കു വച്ചു കൊണ്ടാണ് പോപ്പുലർഫ്രണ്ട് ഭീകരരുടെ ഫേസ്ബുക്ക് പേജുകളിൽ ഭീഷണികൾ ഉയർന്നത്. ജഡ്ജിയുടെ പദവിയെ പോലും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ഫേസ്ബുക്ക് പേജുകളിലെ പോസ്റ്റുകൾ.

അതേ സമയം രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ച കോടതി വിധിയിൽ സംതൃപ്തരാണെന്ന് കുടുംബം പ്രതികരിച്ചും. 770 ദിവസമായി പോരാട്ടം തുടങ്ങിയിട്ട്. കാത്തിരിപ്പിനൊടുവിൽ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകിയതിൽ സംതൃപ്തരാണ്. ദൈവത്തിന്റെ കോടതിയിലും ഇവർക്ക് ശിക്ഷ ലഭിക്കുമെന്നും കുടുംബം അറിയിച്ചു. നഷ്ടം വലുതാണെങ്കിലും കോടതി വിധിയിൽ ആശ്വാസമുണ്ട്.

സത്യസന്ധമായി കേസ് അന്വേഷിച്ച ഡിവൈഎസ്പി ജയരാജിനും സംഘത്തിനും നന്ദി. പ്രോസിക്യൂട്ടറുടെ പ്രയത്നത്തിനും നന്ദി പറയുന്നു. ഇതൊരു സാധാരണ കൊലപാതക കേസ് പോലെയല്ല. മരണാനന്തര ചടങ്ങുകൾക്ക് പോലും അവശേഷിക്കാത്ത വിധം ക്രൂരമായിരുന്നു കൊലപാതകമെന്നും രൺജീത്തിന്റെ ഭാര്യ പറഞ്ഞു. കോടതിയിൽ നിന്ന് നീതി ലഭിച്ചെന്ന് അമ്മയും പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *