
Kerala Government News
ഓവർടൈം അലവൻസ് അനുവദിച്ച് കെ.എൻ. ബാലഗോപാൽ
നിയമസഭ ജീവനക്കാർക്ക് ഓവർടൈം അലവൻസ് അനുവദിച്ചു കെ.എൻ. ബാലഗോപാൽ. ഒമ്പതാം സമ്മേളനവുമായി ബന്ധപ്പെട്ട ഓവർടൈം അലവൻസായി 1.05 കോടിയാണ് അനുവദിച്ചത്.
ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചത്. പത്ത്, പതിനൊന്ന് , പന്ത്രണ്ട് സമ്മേളനങ്ങളിലെ ഓവർടൈം അലവൻസ് കുടിശികയാണ്.
നിയമസഭ സമ്മേളനം കഴിഞ്ഞ ഉടനെ ഓവർ ടൈം അലവൻസ് അനുവദിക്കുന്നതാണ് പതിവ്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഓവർടൈം അലവൻസ് വൈകിയതെന്നാണ് ധനവകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം.
