
നവകേരള സദസിനുള്ള ആഡംബര ബസ് നിര്‍മാണം പൂര്‍ത്തിയായി; കേരളത്തിലേക്ക് പുറപ്പെട്ടു
നവകേരള സദസിനുള്ള കാരവൻ ബസിന്റെ നിര്‍മാണം ബെംഗളൂരുവില്‍ പൂര്‍ത്തിയായി. ലാല്‍ബാഗിലെ എസ്എം കണ്ണപ്പ ഓട്ടോമൊബൈല്‍സില്‍ ബസ് എത്തിച്ചു. മണ്ഡ്യയിലെ ഫാക്ടറിയിലാണ് ആഡംബര ബസ് നിര്‍മ്മിച്ചത്. ഉടന്‍ ബസ് കേരളത്തിലേക്ക് പുറപ്പെടും.
നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ബസ് നിര്‍മ്മിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഈ മാസം 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്.

നവകേരള സദസിന് നാളെ കാസര്‍ഗോഡ് തുടക്കമാകും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ പരിപാടികള്‍ ഇന്നത്തോടെ പൂര്‍ത്തിയാക്കി കാസര്‍ഗോഡേക്ക് തിരിക്കും.
നാളെ വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവെളിഗെ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും. വിവാദങ്ങള്‍ക്കിടെ നടത്തുന്ന നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും സംസ്ഥാനമൊട്ടാകെ സഞ്ചരിക്കും.

- നടി റന്യ റാവുവിന്റെ 34 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
- ലഹരി ഉപയോഗം: എറണാകുളം ജില്ല ഒന്നാമത്; കർമ്മപദ്ധതി തയ്യാറാക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം
- ടേക്ക് ഓഫിന് തൊട്ടുമുൻപ് എയർ ഇന്ത്യ പൈലറ്റ് കോക്ക്പിറ്റിൽ കുഴഞ്ഞുവീണു; വിമാനം വൈകി
- എഫ്-35 ന്റെ കേരളത്തിലെ കഷ്ടകാലം ഇന്ത്യയുടെ കണ്ണ് തുറപ്പിച്ചു: അമേരിക്കൻ സ്വപ്നങ്ങൾക്ക് തിരിച്ചടി
- ഹൗസിംഗ് കമ്മീഷണറേറ്റ് ഓഫീസിൽ സീനിയർ സൂപ്രണ്ടാകാം; ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു