FootballSports

മെസിക്ക് മുന്നിൽ ഉള്ളത് രണ്ട് ബ്രസീലുകാർ! മെസിയുടെ തൊട്ട് പിന്നിൽ ക്രിസ്റ്റാനോ റൊണാൾഡോയും

മെസിക്ക് മുന്നിൽ ഉള്ളത് രണ്ട് ബ്രസീലുകാർ മാത്രം. മേജർ സോക്കർ ലീഗിൽ ഫിലാഡെൽഫിയക്കെതിരെ ഇന്നലെ നേടിയ ഉജ്വല ഫ്രീകിക്ക് ഗോൾ മെസിയുടെ കരിയറിലെ 67 -ാം മത്തെ ഫ്രീകിക്ക് ഗോളായിരുന്നു. ബ്രസീലുകാരായ പെലെയും (70), ജുനിന്യോയും (77) ആണ് ഫ്രീകിക്ക് ഗോളിൽ മെസിയുടെ മുന്നിൽ ഉള്ളവർ. പെലെയുടെ റെക്കോഡ് അധികം താമസിയാതെ തകരും എന്ന് വ്യക്തം.

ബ്രസീൽ താരം റൊണാർഡിന്യോ 66 ഫ്രീകിക്ക് ഗോളുകൾ നേടിയിട്ടുണ്ട്. മെസിയുടെ എതിരാളി ക്രിസ്റ്റാനോ റൊണാൾഡോയുടെ അക്കൗണ്ടിൽ 64 ഫ്രീകിക്ക് ഗോളുകൾ ഉണ്ട്. റൊണാൾഡോ, മെസി മത്സരം ഫ്രീകിക്ക് ഗോളിൻ്റെ എണ്ണത്തിലും മാറി മറിയാം.

തോറ്റെന്ന് ഉറപ്പിച്ച മൽസരത്തിൽ 87 ആം മിനിട്ടിൽ ആയിരുന്നു മെസിയുടെ ഉജ്വല ഫ്രീകിക്ക് ഗോൾ പിറന്നത്. മെസിയിൽ നിന്ന് ഊർജം കൊണ്ട് 95 ആം മിനിട്ടിൽ സെഗോവിയയുടെ ഗോളും. മൽസരത്തിൻ്റെ അവസാന സമയത്തെ ഈ രണ്ട് ഗോളിൻ്റെ മികവിൽ ആണ് ഫിലാഡെൽഫിയയെ ഇൻ്റർ മിയാമി സമനിലയിൽ തളച്ചത്.

87 ആം മിനിട്ട് വരെ 3-1 ലീഡിലായിരുന്നു ഫിലാഡെൽഫിയ . മെസിയുടെ മാജിക് ഗോളിൽ തകരുകയായിരുന്നു ഫിലാഡെൽഫിയ.മൽസരം സമനിലയിൽ ആയെങ്കിലും മേജർ സോക്കർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഫിലാഡെൽഫിയ .15 മൽസരത്തിൽ നിന്ന് 30 പോയിൻ്റ് ആണ് ഫിലാഡെൽഫിയക്ക് ഉള്ളത്.

ആറാം സ്ഥാനത്താണ് മെസിയുടെ ഇൻ്റർമിയാമി . 14 കളിയിൽ നിന്ന് 23 പോയിൻ്റാണ് ഇൻ്റർമിയാമിക്ക് ഉള്ളത്. മെയ് 29 ന് മോൺട്രിയലിനെതിരെ ഇൻ്റർമിയാമിയുടെ അടുത്ത മൽസരം.