
എഐ ഇമേജുകളുടെ സ്വാധീനം ക്രമാതീതമായി കൂടുന്നു
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങൾ ഗൂഗിൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് ഉപഭോക്താക്കളിൽ നിന്ന് പരാതി ഉയരുന്നു. ഗൂഗിളിൽ തിരയുമ്പോൾ ലഭിക്കുന്ന മറുപടിയിൽ വളരെ കൂടുതലും എ ഐ ഉപയോഗിച്ചുകൊണ്ടുള്ള ചിത്രങ്ങൾ ലഭിക്കുന്നതായും ഇത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇടയുണ്ടാകുന്നതുമായി സോഷ്യൽമീഡിയ ഉപഭോക്താക്കളുടെ പരാതികൾ ഉയരുന്നു.
ഗൂഗിൾ സെർച്ചിൽ ഉപഭോക്താക്കൾക്ക് ലഭിച്ച എഐ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉപയോക്താക്കൾ പരാതി ഉന്നയിച്ചിരിക്കുന്നത്. മയിൽകുഞ്ഞിന്റെ ചിത്രം ഗൂഗിൾ സെർച്ച് ചെയ്തപ്പോൾ ലഭിച്ചത് നിർമിത ബുദ്ധി ഉപയോഗിച്ച് നിർമിച്ച മയിൽകുഞ്ഞിന്റെ ചിത്രങ്ങളാണെന്നും ഇത്തരം ചിത്രം ലഭിച്ച നിരവധി ഉപഭോക്താക്കൾ പങ്കുവെച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ എപ്പോഴും ഇങ്ങനെ സംഭവിക്കുന്നില്ല, ഉദാഹരണമായി സെലിബ്രറ്റികളുടെയോ സ്ഥലങ്ങളുടെയും ചിത്രം സെർച്ച് ചെയ്താൽ യഥാർത്ഥ ചിത്രങ്ങൾ തന്നെ റിസൾട്ട് ആയി ലഭിക്കുന്നു. മാത്രമല്ല ഇലോൺ മസ്ക്, ഡൊണാൾഡ് ട്രംപ് തുടങ്ങിയ സെലിബ്രറ്റികളുടെയും ഗാസ ടെൽ അവീവ് പോലുളള സ്ഥലങ്ങളുടെയുമെല്ലാം യഥാർഥ ചിത്രങ്ങളുമാണ് ലഭിക്കുന്നത്.
സെർച്ച് പ്ലാറ്റ്ഫോമുകളിൽ എ ഐ ഉപയോഗിച്ചുള്ള മറുപടി ചിത്രങ്ങൾ റിസൾട്ടുകളിൽ കൂടുതലായി നൽകാനുള്ള ഗൂഗിളിൻറെ ശ്രമമാണ് ഇതിനു പിന്നിലെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. എ ഐ ഉപയോഗിച്ചുള്ള ചിത്രങ്ങളിൽ വാട്ടർമാർക്കിങ് നൽകുന്നുണ്ടെങ്കിലും പലപ്പോഴും സാധാരണക്കാരായ ഉപയോക്താക്കളുടെ ശ്രദ്ധയിൽ പെടണമെന്നില്ല.