
തെന്നിന്ത്യയിലെ മിന്നും താരമാണ് അല്ലു അർജുൻ. മലയാളികൾ സ്നേഹത്തോടെ മല്ലു അർജുൻ എന്ന് വിളിക്കുന്ന താരത്തിന് പുഷ്പ ദി റൈസ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള നാഷണൽ അവാർഡ് നേടാനായിരുന്നു. ഇപ്പോഴിതാ, അതേപ്പറ്റി അല്ലു അർജുൻ പങ്കുവയ്ക്കുന്ന ചില കാര്യങ്ങളാണ് വൈറലാകുന്നത്.

” നാഷണൽ അവാർഡ് നേടിയവരുടെ പട്ടിക ഞാൻ എടുത്ത് നോക്കി. അപ്പോൾ അതിൽ ഒരു തെലുങ്ക് നടൻറെ പേര് പോലും കണ്ടില്ല. അത് എനിക്ക് വിഷമമായി. ഞാൻ അതിൽ ഒരു വട്ടം വരച്ചു. ഞാൻ ഇത് വാങ്ങുമെന്ന് അന്നേ തീരുമാനിച്ചതാണെന്ന് അല്ലു അർജുൻ പറയുന്നു”.

അതേസമയം, ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനാവുന്ന ചിത്രം പുഷ്പ 2. ചിത്രത്തിന്റെ ആദ്യഭാഗം ഉണ്ടാക്കിയ ഓളം അത്ര ചെറുതായിരുന്നില്ല. അതിനാൽ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ഇന്ത്യയെമ്പാടും തരംഗമായി മാറിയ ‘പുഷ്പ ദ റൈസ്’ എന്ന ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. അല്ലു അർജുൻറെ വേറിട്ട ലുക്കും ഇതുവരെ കാണാത്ത പ്രകടനത്തിനുമൊപ്പം ഫഹദ് ഫാസിലിൻറെ വില്ലൻ വേഷവും ശ്രദ്ധ നേടി.