KeralaNews

മുംബൈ-ബെംഗളൂരു പുതിയ റോഡ് പദ്ധതിയുടെ പ്രഖ്യാപനം

മുംബൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന 14 വരിയുള്ള പുതിയ റോഡ് പദ്ധതി പ്രഖ്യാപിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ വിശാല പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്. അടല്‍ സേതു കടല്‍പ്പാലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച്, പൂനൈയുടെ സമീപം കൂടി ബെംഗളൂരുവിലേക്ക് പോകുന്ന ഈ റോഡ് പാത, മുംബൈ-പൂനൈ എക്‌സ്പ്രസ് വേയിലെ തിരക്കിനെ 50 ശതമാനം വരെ കുറയ്ക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

പൂനൈ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയര്‍മാരുടെ ദിനാഘോഷത്തിനിടെയായിരുന്നു ഗഡ്കരിയുടെ പ്രഖ്യാപനം. അതേസമയം, പുതിയ റോഡ് പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടാന്‍ വൈകും.

Leave a Reply

Your email address will not be published. Required fields are marked *