
ജീവനക്കാരുടെ അവധി യാത്ര ആനുകൂല്യം (LTC): വിമാനയാത്ര നിരക്ക് പരിധി പുതുക്കി
സർക്കാർ ജീവനക്കാരുടെ അവധി യാത്ര ആനുകൂല്യം (Leave Travel Concession) പ്രയോജനപ്പെടുത്തി നടത്തുന്ന വിമാനയാത്രയുടെ നിരക്ക് പുതുക്കി നിശ്ചയിച്ചു. ഈ മാസം 2 ന് ഇതു സംബന്ധിച്ച സർക്കുലർ ധനകാര്യ വകുപ്പിൽ നിന്ന് ഇറങ്ങി.
അവധി യാത്ര ആനുകൂല്യം ഉപയോഗിച്ച് വ്യോമ യാത്രക്ക് അർഹതയുള്ള ഉദ്യോഗസ്ഥർ വ്യോമയാത്ര നടത്തുമ്പോൾ Change of flight എന്ന നിബന്ധന ഒഴിവാക്കി ഒരു ദിശയിലേക്ക് ഒരാൾക്ക് 15000 രൂപ നിരക്കിലോ അല്ലെങ്കിൽ യത്ഥാർത്ഥത്തിൽ ചെലവായ തുകയോ ഏതാണോ കുറവായത് അനുവദിക്കാവുന്നതാണ് എന്നാണ് പുതിയ സർക്കുലറിൽ പറയുന്നത്.
നേരത്തെ 2500 കി.മി വരെ 10000 രൂപയായിരുന്നു. ഫ്ലൈറ്റ് ചെയ്ഞ്ച് ചെയ്ത് 2500 കി.മി കൂടുതൽ സഞ്ചരിച്ചാൽ 15000 രൂപ പരമാവധി കിട്ടുമായിരുന്നു. എന്നാൽ ഇത് വ്യക്തത കുറവുള്ളതായും പല ഓഫിസുകളും വ്യത്യസ്ത രീതിയിൽ ആണ് ക്ലെയിം അനുവദിക്കുന്നതെന്നും പരാതികൾ ഉയർന്നിരുന്നു.
ഇതിനെ തുടർന്നാണ് Change of flight എന്ന നിബന്ധന ഒഴിവാക്കി 15000 രൂപ എന്ന നിരക്ക് ആക്കിയത്. ഈ മാസം 2 നാണ് പുതിയ സർക്കുലർ ഇറങ്ങിയത്. സർക്കുലർ തീയതി മുതൽ തീർപ്പാക്കാനുള്ള ക്ലെയിമുകൾക്ക പുതുക്കിയ പരിധി ബാധകമാണ്. തീർപ്പാക്കിയ ക്ലെയിമുകൾക്ക് ഇത് ബാധകമല്ല.
