
ക്ഷാമബത്ത കുടിശിക: ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാർഷിക നഷ്ടം 49,680 രൂപ മുതല്‍ 2,67,192 രൂപ വരെ
ക്ഷാമബത്ത കുടിശിക 18 ശതമാനമായി ഉയർന്നതോടെ ജീവനക്കാർക്ക് ഒരു വർഷം നഷ്ടപ്പെടുന്നത് ലക്ഷക്കണക്കിന് രൂപ. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ജീവനക്കാരും ഈ നഷ്ടം സഹിക്കുന്നുണ്ട്. 37825 പേരാണ് ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്നത്. ഇവർക്ക് ഒരു വർഷം നഷ്ടമാകുന്നത് 49,680 രൂപ മുതൽ 2,67,192 രൂപ വരെയാണ്. കെ.എൻ. ബാലഗോപാൽ ധനമന്ത്രി ആയതിന് ശേഷം മൂന്ന് ഗഡു ക്ഷാമബത്തയാണ് ഇതുവരെ പ്രഖ്യാപിച്ചത്.
2021 ജനുവരി, ജൂലൈ, 2022 ജനുവരി എന്നീ കാലയളവിലെ ക്ഷാമബത്തയാണ് ബാലഗോപാൽ അനുവദിച്ചത്. പ്രഖ്യാപിച്ച മൂന്ന് ഗഡു ക്ഷാമബത്തക്കും അർഹതപ്പെട്ട കുടിശിക ബാലഗോപാൽ നിഷേധിച്ചു. 117 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് ഇതുമൂലം നഷ്ടപ്പെട്ടത്. ഇടതുഭരണത്തിൽ 117 ഡിഎ കുടിശ്ശിക നിഷേധിച്ചതിലൂടെ മാത്രം 71760 രൂപ മുതൽ 520416 രൂപ വരെയാണ് സർക്കാർ ജീവനക്കാർക്ക് നഷ്ടപ്പെട്ടത്.
മുൻകാലങ്ങളിൽ ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ കുടിശിക പി.എഫിൽ ലയിപ്പിക്കുകയാണ് ചെയ്യുന്നത്. ബാലഗോപാൽ ധനമന്ത്രി ആയതിന് ശേഷം ഐഎഎസ് ഐപിഎസ് ജുഡീഷ്യൽ ഓഫീസർമാർ എന്നിവർക്ക് മാത്രമേ ക്ഷാമബത്തക്ക് കുടിശിക നൽകുന്നുള്ളൂ. ക്ഷാമബത്ത കുടിശിക 18 ശതമാനമായി ഉയർന്നതോടെ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് ഒരു വർഷം ഉണ്ടാകുന്ന നഷ്ടം അറിയാം.. തസ്തിക, അടിസ്ഥാന ശമ്പളം, വാർഷിക നഷ്ടം എന്നീക്രമത്തിൽ
Post | Basic Salary | Annual Loss |
Additional Director | 123700 | 267192 |
Assistant Surgeon (HG) | 118100 | 255096 |
Civil Surgeon | 95600 | 206496 |
Assistant Surgeon | 63700 | 137592 |
Pharmacist Grade II(HG) | 43400 | 93744 |
Staff Nurse (HG) | 41300 | 89208 |
Junior Public Health Nurse | 37400 | 80784 |
Senior Clerk | 35600 | 76896 |
clerk | 26500 | 57240 |
L.D Typist | 26500 | 57240 |
Nursing Assistant (HG) | 25100 | 54216 |
Hospital Attendant Gr II | 23000 | 49680 |